കണ്ണൂര്‍: സി.പിഎ.മ്മിനെ തകര്‍ക്കാൻ അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവര്‍ എത്തുന്നുവെന്ന് മുതിര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി ഇ.പി. ജയരാജൻ. പാപ്പിനിശ്ശേരി ഏരിയ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സി.പി.എമ്മിനെ തകർക്കാൻ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലെക്ക് അയക്കുകയാണ്. പോസ്റ്റു മോഡേൺ എന്ന പേരിലാണ് പരിശീലനം. പാർട്ടി നേതൃത്വത്തെ ആക്രമിക്കാനും ദുർബലപ്പെടുത്താനും വാർത്താമാധ്യമങ്ങളെ പണം കൊടുത്തു വാങ്ങുകയാണ്.
രാജ്യത്തിന്റെ പല മേഖലകളിലായി അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികൾ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണമാണു നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാൻ നമ്മുടെ സഖാക്കൾക്കു കഴിയാതെപോകുവെന്നും ഇ.പി. പറഞ്ഞു.
പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യം പാർട്ടി നേതൃത്വത്തെ ആക്രമിക്കലാണ്. ഇപ്പോൾ അതാണ് നടക്കുന്നത്. ലോകത്തെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.