അണികളിൽനിന്ന് ഒറ്റപ്പെട്ടപ്പോഴല്ലേ ഇ.പി. ജയരാജൻ ബി.ജെ.പിയിലേക്കെന്ന അസത്യ പ്രചാരവേലക്ക് താങ്കൾ നേതൃത്വം നൽകിയത്? -സുധാകര​നോട് ഏഴ് ചോദ്യങ്ങളുമായി എം.വി. ജയരാജൻ

കണ്ണൂർ: ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രഹസ്യചർച്ച നടത്തിയത് വിവാദമായതോടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോട് ഏഴ് ചോദ്യങ്ങളുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ. ഡൽഹി കോൺഗ്രസ് പ്രസിഡന്റ് കോൺഗ്രസിൽനിന്ന് രാജിവച്ചത് പോലെ താങ്കളും പാർട്ടി വിടുമോ എന്ന് ജയരാജൻ സുധാകരനോട് ചോദിച്ചു.

‘I will go with BJP എന്ന് ആവർത്തിച്ചു പറഞ്ഞ താങ്കൾ കോൺഗ്രസിന്റെയും ലീഗിന്റെയും അണികളിൽ നിന്ന് ഒറ്റപ്പെട്ടപ്പോഴല്ലേ ശോഭ സുരേന്ദ്രനെ കൂട്ട് പിടിച്ച് ഇ.പി. ജയരാജനെതിരെ അസത്യ പ്രചാര വേലക്ക് നേതൃത്വം കൊടുത്തത്?. ശോഭാ സുരേന്ദ്രൻ പുറത്ത് വിട്ടത് പച്ച നുണയാണെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ശോഭയെ കൂട്ടുപിടിച്ച താങ്കൾ ജനങ്ങളോട് മാപ്പ് പറയുമോ’ -എം.വി. ജയരാജൻ ചോദിച്ചു.

എം.വി. ജയരാജന്റെ കുറിപ്പിന്റെ പൂർണരൂപം:

ഇൻഡോറിലേയും ഡൽഹിയിലേയും കൂറുമാറ്റം കെപിസിസി പ്രസിഡന്റിന് പ്രചോദനമാകുമോ?

ഇപി ജയരാജൻ ബിജെപിയിലേക്കെന്ന അസത്യ പ്രചാരവേലക്ക് നേതൃത്വം കൊടുത്ത കെ സുധാകരൻ ചില ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞേ തീരൂ..

1) " I will go with BJP "എന്ന് ആവർത്തിച്ചു പറഞ്ഞ താങ്കൾ കോൺഗ്രസിന്റെയും ലീഗിന്റെയും അണികളിൽ നിന്ന് ഒറ്റപ്പെട്ടപ്പോളല്ലേ ശോഭ സുരേന്ദ്രനെ കൂട്ട് പിടിച്ച് ഇപി ജയരാജനെതിരെ അസത്യ പ്രചാര വേലക്ക് നേതൃത്വം കൊടുത്തത് .

2) ശോഭാ സുരേന്ദ്രൻ പുറത്ത് വിട്ടത് പച്ച നുണയാണെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ശോഭയെ കൂട്ടുപിടിച്ച താങ്കൾ ജനങ്ങളോട് മാപ്പ് പറയുമോ ?

3) തെരഞ്ഞെടുപ്പ് കാലത്ത് കെ സുധാകരന്റെ മുൻ പി എ അടക്കം കേരളത്തിൽ നിന്ന് 41 നേതാക്കൾ ബിജെപി യിലേക്ക് ചേക്കേറിയത് എന്തുകൊണ്ട് ?

4) ഇലക്ഷന് രണ്ട് ദിവസം മുമ്പ് തട്ടി വിട്ട പച്ച നുണകൾ സ്വന്തം അണികൾ വിശ്വസിക്കാത്തതുകൊണ്ടല്ലേ യുഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെ പോളിങ് കുറഞ്ഞത് ?

5) ഡൽഹി പി സി സി പ്രസിഡന്റ് കോൺഗ്രസിൽ നിന്ന് രാജിവച്ചത് പോലെ താങ്കളും പാർട്ടി വിടുമോ ?

6) സൂറത്ത് മോഡൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂറുമാറ്റം ഇൻഡോറിൽ നടന്നതിനേ കുറിച്ച് എന്താണ് പറയാനുള്ളത് ?

7)വ്യാജ ഒപ്പിട്ട് നോമിനേഷൻ സമർപ്പിച്ച സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിക്ക് പ്രചോദനമായത് കേരളത്തിലെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ സൈബർ സംഘമാണോ ?

Tags:    
News Summary - EP Jayarajan- Prakash Javadekar meeting: mv jayarajan against k sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.