കൂടിയാലോചനയില്ല ബാറുകളുടെ സമയം നീട്ടിയത്​ ശരവേഗത്തിൽ!

തി​രു​വ​ന​ന്ത​പു​രം: ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്​ ശ​ര​വേ​ഗ​ത്തി​ൽ. ഇ​ട​തു​മു​ന്ന​ണി​യി​ൽ അ​റി​യി​ക്കാ​തെ​യും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലോ പ്ര​തി​പ​ക്ഷ​വു​മാ​യോ ച​ർ​ച്ച ചെ​യ്യാ​തെ​യു​മാ​ണ്​ തീ​രു​മാ​ന​മെ​ന്നാ​ണ്​ വി​വ​രം. ബാ​റു​ക​ളു​ടെ സ​മ​യം രാ​വി​ലെ 10 മു​ത​ൽ 12 വ​രെ നീ​ട്ടി​യു​ള്ള വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​താ​ണ്​ വി​വാ​ദ​ത്തി​ലാ​യ​ത്. ഇ​തു​സം​ബ​ന്​​ധി​ച്ച ഭ​ര​ണ-​പ്ര​തി​പ​ക്ഷ ത​ർ​ക്ക​വും തു​ട​രു​ക​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന്​ അ​റി​വു​ണ്ടാ​യി​രു​ന്നെ​ന്നും സ​ർ​ക്കാ​റി​നെ താ​ൽ​പ​ര്യം അ​റി​യി​ച്ചി​രു​ന്നെ​ന്നും ഇ​പ്പോ​ൾ ഇ​ത്ര​യേ​ പ​റ​യു​ന്നു​ള്ളൂ​വെ​ന്നും എ​ക്​​സൈ​സ്​ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ പ​റ​യു​മ്പോ​ൾ ഒ​രു കൂ​ടി​യാ​ലോ​ച​ന​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ്​​ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം. ടൂ​റി​സം മേ​ഖ​ല​യി​ൽ മു​മ്പ്​ പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ളും ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​​ലെ മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യ​വും ചൂ​ണ്ടി​ക്കാ​ട്ടി ഇ​ത്​ സ​മ​യ​ത്തി​ന്‍റെ ഏ​കീ​ക​ര​ണ​മാ​ണെ​ന്ന വാ​ദ​മാ​ണ്​ മ​ന്ത്രി​യു​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ നി​ര​ത്തു​ന്ന​ത്.

എ​ന്നാ​ൽ ഇ​തി​ന്​ പി​ന്നി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​​ ഫ​ണ്ട്​ ല​ക്ഷ്യ​മി​ട്ട്​ ബാ​റു​ട​മ​ക​ളു​മാ​യു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്നു​മു​ള്ള ആ​ക്ഷേ​പ​മാ​ണ്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ​വു​മാ​യി ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്ന്​ വി.​ഡി. സ​തീ​ശ​ൻ പ​റ​യു​മ്പോ​ൾ, ക​ണ​ക്കു​ക​ൾ നി​ര​ത്തി ബാ​റു​ട​മ​ക​ൾ​ക്കും സ​ർ​ക്കാ​റി​നു​മു​ണ്ടാ​കു​ന്ന നേ​ട്ട​ങ്ങ​ൾ അ​ക്ക​മി​ട്ട്​ നി​ര​ത്തു​ക​യാ​ണ്​ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ. ബാ​റു​ക​ളു​ടെ​യും ബി​യ​ർ പാ​ർ​ല​റു​ക​ളു​ടേ​യും സ​മ​യം ദീ​ർ​ഘി​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ക്രൈ​സ്ത​വ സ​ഭ​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​​ത്തെ​ത്തി​യി​ട്ടും തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്നാ​ക്കം പോ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സ​ർ​ക്കാ​ർ.

ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ 11 ത​വ​ണ​യാ​ണ്​ ബാ​റു​ട​മ​ക​ൾ സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ അ​ന്നൊ​ന്നും അ​നു​കൂ​ല നി​ല​പാ​ടെ​ടു​ക്കാ​തി​രു​ന്ന സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ത്ത​തി​ൽ​ ക​ള്ള​ക്ക​ളി​യു​ണ്ടെ​ന്ന ആ​ക്ഷേ​പം ശ​ക്​​ത​മാ​ക്കു​ക​യാ​ണ്. ബാ​റു​ക​ളു​ടെ സ​മ​യം ദീ​ർ​ഘി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം വ​ള​രെ വേ​ഗ​ത്തി​ലാ​ണെ​ന്ന്​ സ​ർ​ക്കാ​ർ രേ​ഖ​ക​ളും വ്യ​ക്​​ത​മാ​ക്കു​ന്നു. ജ​നു​വ​രി 29ന്​ ​ബ​ജ​റ്റ്​ ദി​ന​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്​​ധി​ച്ച ഫ​യ​ൽ എ​ക്​​സൈ​സ്​ മ​ന്ത്രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൈ​മാ​റു​ന്ന​ത്. 31ന്​ ​വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​ന​മെ​ടു​ത്ത്​ ഫ​യ​ൽ കൈ​മാ​റു​ക​യും ചെ​യ്തു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​ജ്ഞാ​പ​നം. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ജീ​വ​ൽ​പ്ര​ശ്ന​ങ്ങ​ളു​ൾ​പ്പെ​ട്ട ഫ​യ​ലു​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ൾ​പ്പെ​ടെ ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ്​ ബാ​റു​ട​മ​ക​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള ഈ ​അ​തി​വേ​ഗ നീ​ക്ക​മെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ക​യാ​ണ്.

മ​ദ്യ​ശാ​ല​ക​ൾ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ച​ത്​ ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക ഉ​ണ​ർ​വു​ണ്ടാ​ക്കി​യെ​ന്നും സ​മ​യ ഏ​കീ​ക​ര​ണം വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ പു​ല​ർ​ച്ചെ വ​രെ മ​ദ്യം, ഡ്രൈ​ഡേ ഒ​ഴി​വാ​ക്കാ​നും സ​മ്മ​ർ​ദം

തി​രു​വ​ന​ന്ത​പു​രം: ബാ​റു​ക​ളു​ടെ​യും ബി​യ​ർ പാ​ർ​ല​റു​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​തി​നൊ​പ്പം ഫൈ​വ്​​സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ പു​ല​ർ​ച്ചെ വ​രെ മ​ദ്യം വി​ള​മ്പാ​നും ഒ​ന്നാം തീ​യ​തി​ക​ളി​ലെ ഡ്രൈ​ഡേ ഒ​ഴി​വാ​ക്കാ​നു​മു​ള്ള സ​മ്മ​ർ​ദ​ങ്ങ​ളും അ​ണി​യ​റ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഡ്രൈ​ഡേ ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​നം ത​ൽ​ക്കാ​ലം വേ​ണ്ടെ​ന്നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ പു​ല​ർ​ച്ചെ മൂ​ന്ന്​ വ​രെ മ​ദ്യം വി​ള​മ്പു​ന്ന​തി​ന്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ യോ​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളും അ​ർ​ധ​രാ​ത്രി വ​രെ നീ​ളു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ മ​ദ്യം വി​ള​മ്പാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ്​ ബാ​റു​ട​മ​ക​ൾ മു​ന്നോ​ട്ട്​ വെ​ക്കു​ന്ന ആ​വ​ശ്യം.

Tags:    
News Summary - The extension of bar operating hours was rushed through without any prior consultation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.