സി.ഒ.എ (കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍)യുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച്. അന്‍വറിന്റെ സ്മരണാർഥം എന്‍.എച്ച്. അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2021 ആഗസ്റ്റ് 1 മുതല്‍ 2022 ജൂലൈ 31 വരെ സംപ്രേഷണം ചെയ്ത മലയാളം സാറ്റലൈറ്റ് ചാനലുകളിലെയും കേബിള്‍ ടി.വി ചാനലുകളിലെയും പ്രോഗ്രാമുകള്‍ക്കാണ് അവാര്‍ഡ് നല്‍കുക. ടെലിവിഷന്‍ മാധ്യമ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌ക്കാരവും നല്‍കുന്നുണ്ട്. 25,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഈ പുരസ്‌ക്കാരം.
അവാർഡുകൾ:
1.മലയാളം സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളില്‍ ടെലികാസ്റ്റ് ചെയ്ത 'കോവിഡ് അതിജീവനം' അടിസ്ഥാനമാക്കിയുള്ള മികച്ച ന്യൂസ് സ്റ്റോറിക്കോ പ്രോഗ്രാമിനോ ആണ് ഈ വര്‍ഷം അവാര്‍ഡ് നല്‍കുന്നത്.
(ക്യാഷ് അവാര്‍ഡ് 10,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും)
2. മലയാളം സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളിലെ മികച്ച വാര്‍ത്താ/പ്രോഗ്രാം അവതാരകര്‍ക്കുള്ള അവാര്‍ഡ്
(ക്യാഷ് അവാര്‍ഡ് 10,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും)
3. കേബിള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്ത മികച്ച ന്യൂസ് സ്റ്റോറിക്കുള്ള അവാര്‍ഡ്. (ക്യാഷ് അവാര്‍ഡ് 10,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും). കോവിഡ് അതിജീവനം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ-സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ / പ്രോഗ്രാമിനാണ് അവാര്‍ഡ്.
4. മികച്ച കേബിള്‍ ചാനല്‍ വാര്‍ത്താ/ പ്രോഗ്രാം അവതാരകര്‍ക്കുള്ള അവാര്‍ഡ്. (ക്യാഷ് അവാര്‍ഡ് 10,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും)
5. മികച്ച കേബിള്‍ ചാനല്‍ ക്യാമറാമാന്‍ അവാര്‍ഡ് (ക്യാഷ് അവാര്‍ഡ് 10,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും)
6. മികച്ച കേബിള്‍ ചാനല്‍ വിഡിയോ എഡിറ്റര്‍ അവാര്‍ഡ് (ക്യാഷ് അവാര്‍ഡ് 10,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും)
പ്രോഗ്രാമുകളുടെ ലിങ്കും ടെലികാസ്റ്റ് സര്‍ട്ടിഫിക്കറ്റും nhanwarawards@gmail.com എന്ന ഇമെയിലില്‍ ആഗസ്റ്റ് 27ന് മുമ്പായി ലഭിയ്ക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.