ബാഗിൽ കടത്തിയ കഞ്ചാവുമായി എഞ്ചിനീയറിങ്​ വിദ്യാർഥി പിടിയിൽ

കൊട്ടാരക്കര: സ്കൂൾ ബാഗിൽ കടത്തിയ  അര കിലോ കഞ്ചാവുമായി എഞ്ചിനീയറിങ്​ വിദ്യാർത്ഥി പിടിയിൽ. കുന്നിക്കോട് കോട്ട വട്ടം ചെറുവള്ളിൽ പുത്തൻവീട്ടിൽ അമൽ (20) അണ് പിടിയിലായത്. കൊട്ടാരക്കര കെ.എസ്.ആർ.സി സ്റ്റാൻ്റിൽ ബസിറങ്ങവേയാണ് റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് ടീം അമലിനെ പിടികൂടിയത്.

കൊല്ലത്ത് ഉത്തരേന്ത്യൻ യൂണിവേഴ്സിറ്റി നടത്തുന്ന സബ് സെൻ്ററിൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് അമൽ.   റൂറൽ എസ്.പിക്കു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറച്ചു നാളുകളായി പൊലീസിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാൾ. അടൂരിൽ നിന്നും  ബസിൽ കയറിയ ഇയാൾക്കൊപ്പം മഫ്തിയിൽ പൊലീസുമുണ്ടായിരുന്നു. കൊട്ടാരക്കരയിലെത്തിയപ്പോഴാണ് പിടികൂടിയത്.

അടുരിൽ നിന്നും 10,000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ വിൽപന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നത്.മുൻപും ഇത് ചെയ്തിട്ടുള്ളതായും സമ്മതിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. അമലിന് കഞ്ചാവ് വിറ്റവരെക്കുറിച്ചും ഇയാളിൽ നിന്നും മുമ്പ്​ കഞ്ചാവ് വാങ്ങിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.       

Tags:    
News Summary - engineering student arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.