എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ കാൽകോടിയോളം തൊഴിലന്വേഷകർ

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് വി​വി​ധ എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ തൊ​ഴി​ലി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് കാ​ൽ​കോ​ടി​യോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ ജൂ​ൺ 24 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 23,58,194 പേ​രാ​ണ് തൊ​ഴി​ലി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് തൊ​ഴി​ൽ വ​കു​പ്പ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​യു​ള്ള​വ​രും മു​ത​ൽ അ​ഞ്ചാം​ക്ലാ​സി​ന് താ​ഴെ​യു​ള്ള​വ​ർ വ​രെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പ്ല​സ്ടു യോ​ഗ്യ​ത​ക്കാ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ (12,54,372). 1,35,582 പേ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​യു​മു​ള്ള​വ​രാ​ണ്. 86,168 ഐ.​ടി.​ഐ​ക്കാ​രും 35,384 പോ​ളി​ടെ​ക്നി​ക്കു​കാ​രും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 29,766 എ​ൻ​ജി​നീ​യ​ർ​മാ​രും 8333 ഡോ​ക്ട​ർ​മാ​രും 5720 എം.​ബി.​എ​ക്കാ​രും 2886 ഇ​ത​ര സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രും ഉ​ള്ള​പ്പോ​ൾ 6728 പേ​ർ അ​ഞ്ചാം​ക്ലാ​സി​ന് താ​ഴെ യോ​ഗ്യ​ത​യു​ള്ള​വ​രാ​ണ്.

അ​തേ​സ​മ​യം, എം​പ്ലോ​യ്മ​ന്‍റെ് എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി ന​ട​ക്കു​ന്ന നി​യ​മ​ന​ങ്ങ​ളും നാ​മ​മാ​ത്ര​മാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ് പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഇ​ത്ത​ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ നി​ന്നും ആ​കെ 1,18,786 പേ​ർ​ക്ക് മാ​ത്ര​മാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്. ഇ​തി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ആ​റ് മാ​സ​ത്തേ​ക്കു​ള്ള താ​ൽ​ക്കാ​ലി​ക നി​യ​മ​ന​മാ​ണ്. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക​ട​ക്കം എം​പ്ലോ​യ്മ​ന്‍റെ് എ​ക്സ്ചേ​ഞ്ചു​ക​ളി​ലെ സീ​നി​യോ​റി​റ്റി ലി​സ്റ്റു​ക​ളി​ൽ​നി​ന്ന് നി‍‍യ​മ​നം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ന​ട​പ്പാ​കാ​റി​ല്ല.

Tags:    
News Summary - Nearly a quarter of a million job seekers on employment exchanges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.