സർവേ ഫലങ്ങള്‍കൊണ്ട് ജനവിധി അട്ടിമറിക്കാനാവില്ല -കോടിയേരി

ആലപ്പുഴ: സര്‍വേ ഫലങ്ങള്‍കൊണ്ട് ജനവിധിയെ അട്ടിമറിക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണന്‍. ആലപ്പുഴ പ്രസ്‌ക്ലബി​​െൻറ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004ലെ പല സർവേകളിലും എല് ‍.ഡി.എഫിന് ആറ് സീറ്റുവരെ മാത്രമാണ് പ്രവചിച്ചത്. ഫലം വന്നപ്പോള്‍ 18 സീറ്റ് ലഭിച്ചു. 2014ല്‍ കോണ്‍ഗ്രസിന് ദേശീയതലത്ത ില്‍ 91സീറ്റ് പ്രവചിച്ചപ്പോള്‍ 44 സീറ്റിലൊതുങ്ങി. മൂന്ന് ശതമാനം പിശക് അവകാശപ്പെടുന്ന സര്‍വേക്കാരുടെ ഫലത്തിൽ നൂറ്​ ശതമാനത്തിലധികം പിഴവ് സംഭവിച്ചു.

സംസ്​ഥാനത്തെ അഞ്ച്​ മണ്ഡലങ്ങളിൽ കോൺഗ്രസും ബി.​െജ.പിയും തമ്മിൽ അവിശുദ്ധ ധാരണ നിലനിൽക്കുന്നതായി​ കോടിയേരി ആരോപിച്ചു. കണ്ണൂർ, കോഴിക്കോട്​, എറണാകുളം, കൊല്ലം, വടകര മണ്ഡലങ്ങളിൽ എൽ.ഡി.എഫ്​ വിജയിക്കും. കണ്ണൂ​രിൽ മുതിർന്ന നേതാവ്​ സി.കെ. പത്​മനാഭ​നുവേണ്ടി ഒരു പ്രവർത്തനവും നടക്കുന്നില്ല. വടകരയിൽ ബി.ജെ.പി സ്​ഥാനാർഥിയെ ആർക്കും അറിയില്ല. കോഴിക്കോട്ട്​ വിവാദത്തിൽെപട്ട എം.കെ. രാഘവനെതിരെ ബി.ജെ.പി സ്​ഥാനാർഥി ഒന്നും പറഞ്ഞിട്ടില്ല. കൊല്ലത്തെ യു.ഡി.എഫ്​ സ്​ഥാനാർഥി മോദിക്കെതിരെ ഒരു വാക്കുപോലും പറയുന്നില്ല. എറണാകുളത്ത്​ അൽഫോൺസ്​ കണ്ണന്താനം ഓടിനടക്കുന്നതല്ലാതെ കാര്യമൊന്നുമില്ല.

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ മാത്രമേ കേന്ദ്രത്തില്‍ ബി.ജെ.പി ഇതര സര്‍ക്കാറുണ്ടാക്കാനാകൂവെന്ന എ.കെ. ആൻറണിയുടെ വാദം അടിസ്ഥാനരഹിതമാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ മുന്നേറ്റം തടസ്സപ്പെടുത്താന​ുള്ള ആൻറണിയുടെ ശ്രമം വിജയിക്കില്ല. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും ഇടതുപക്ഷക്കാരാണ്​. അതുകൊണ്ടുതന്നെ ശബരിമല പ്രശ്‌നത്തി​​െൻറ പേരില്‍ എല്‍.ഡി.എഫിന് ഒരു വോട്ടുപോലും നഷ്​ടപ്പെടില്ല. തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർഥികള്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല വിഷയത്തില്‍ ഒരുഘട്ടത്തില്‍പോലും നിലപാട് വ്യക്തമാക്കാതിരുന്ന കേന്ദ്രസര്‍ക്കാറും ബി.ജെ.പി നേതൃത്വവും ഇപ്പോള്‍ ‘സങ്കല്‍പ’പത്രികയിലൂടെ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - Election Poll Survey - Kodiyeri slams media- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.