തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം സ്വ​കാ​ര്യ സ്ഥാ​പ​ന​ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ ​െത​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വോ​ട്ട് ചെ​യ്യു​ന്നി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ച്ച് സം​സ്ഥാ​ന ​െത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി. വേ​ത​നം കു​റ​യ്ക്കാ​തെ അ​വ​ധി ന​ൽ​ക​ണം. ഡി​സം​ബ​ർ എ​ട്ടി​ന്​ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ​യും ഡി​സം​ബ​ർ പ​ത്തി​ന് കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ​യും ഡി​സം​ബ​ർ 14ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലു​മാ​ണ് അ​വ​ധി.

സ്വ​ന്തം ജി​ല്ല​ക്ക് പു​റ​ത്ത് ജോ​ലി​യു​ള്ള​വ​ർ​ക്ക് വോ​ട്ടെ​ടു​പ്പ് ദി​വ​സം സ്വ​ന്തം ജി​ല്ല​യി​ലെ പോ​ളി​ങ്​ സ്​​റ്റേ​ഷ​നി​ൽ പോ​യി വോ​ട്ടു​ചെ​യ്യാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Election Day is a holiday for private sector employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.