ചെ​ന്നി​ത്ത​ല​യെ​യോ, കു​ഞ്ഞാ​ലി​ക്കു​ട്ടി​യേ​യോ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം -കേ​ര​ള ദ​ലി​ത് ഫെ​ഡ​റേ​ഷ​ൻ

കോ​​ഴി​​ക്കോ​​ട്: നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു.​​ഡി.​​എ​​ഫ് അ​​ധി​​കാ​​ര​​ത്തി​​ൽ എ​​ത്തു​​ക​​യാ​​ണെ​​ങ്കി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്റെ മു​​തി​​ർ​​ന്ന നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യോ മു​​സ്‍ലീം ലീ​​ഗ് ദേ​​ശീ​​യ​​ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​യോ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്ക​​ണ​​മെ​​ന്ന് ഹൈ​​ക്ക​​മാ​​ൻ​​ഡി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​താ​​യി കേ​​ര​​ള ദ​​ലി​​ത് ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്റ് പി. ​​രാ​​മ​​ഭ​​ദ്ര​​ൻ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

എ​​ല്ലാ അ​​ധി​​കാ​​ര​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നി​​ന്നും മു​​സ്‍ലിം​​ക​​ളെ തു​​ട​​ച്ചു​​മാ​​റ്റു​​ന്ന ബി.​​ജെ.​​പി​​ക്കും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റി​​നും കൊ​​ടു​​ക്കാ​​വു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ഹ​​ര​​മാ​​യി​​രി​​ക്കും കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കു​​ന്ന​​ത്. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും മി​​ക​​ച്ച ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ എ​​ന്ന നി​​ല​​യി​​ൽ ക​​ഴി​​വ് തെ​​ളി​​യി​​ച്ച​​വ​​രാ​​ണ്. എം.​​പി​​മാ​​ർ മ​​ത്സ​​രി​​ക്കേ​​ണ്ടെ​​ന്ന തീ​​രു​​മാ​​നം ഹൈ​​ക്ക​​മാ​​ഡ് എ​​ടു​​ത്ത സ്ഥി​​തി​​ക്ക് മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​ന​​ത്തേ​​ക്ക് കെ.​​സി. വേ​​ണു​​ഗോ​​പാ​​ലി​​ന്റെ പേ​​ര് വ​​ലി​​ച്ചി​​ഴ​​ക്കേ​​ണ്ട​​തി​​ല്ല.

അ​​ങ്ങ​​നെ പ​​രി​​ഗ​​ണി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ മു​​തി​​ർ​​ന്ന പാ​​ർ​​ല​​മെ​​ന്റ് അം​​ഗ​​മെ​​ന്ന നി​​ല​​യി​​ലും ദ​​ലി​​ത് വി​​ഭാ​​ഗ​​ക്കാ​​ര​​നെ​​ന്ന നി​​ല​​യി​​ലും കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷി​​നെ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നും കേ​​ര​​ള ദ​​ലി​​ത് ഫെ​​ഡ​​റേ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഐ​​വ​​ർ​​കാ​​ല ദി​​ലീ​​പ്, കെ.​​പി. റു​​ഫാ​​സ്, മ​​ഹേ​​ഷ് എ​​ഴു​​പ്പു​​ന്ന എ​​ന്നി​​വ​​രും പ​​​ങ്കെ​​ടു​​ത്തു.

Tags:    
News Summary - Either Chennithala or Kunhalikutty should be made Chief Minister - Kerala Dalit Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.