എ​ഡ്​​ന റോ​സ്​ ജോ​ഷി​യും മാ​താ​പി​താ​ക്ക​ളും

സന്തോഷക്കണ്ണീരിൽ ഉരുകിയൊലിച്ചു, ആ നാളുകളിലെ ദുരിതക്കടൽ

തൃ​ശൂ​ർ: തീ ​തി​ന്ന നാ​ളു​ക​ളി​ലെ സ​ങ്ക​ട​മെ​ല്ലാം ആ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​രു​കി​യൊ​ലി​ച്ചു​പോ​യി. യു​ദ്ധ​മു​ഖ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ പൊ​ന്നു​മോ​ളെ വാ​രി​പ്പു​ണ​ർ​ന്ന്​ ആ ​അ​ച്ഛ​ന​മ്മ​മാ​ർ സ​ങ്ക​ടം തീ​ർ​ത്തു. പി​ന്നെ ദൈ​വ​ത്തി​ന്​ ന​ന്ദി പ​റ​ഞ്ഞു. യു​ക്രെ​യ്​​നി​ലെ വി​ന്നി​സ്റ്റി​യ​യി​ൽ​നി​ന്ന്​ ഹം​ഗ​റി വ​ഴി ജ​ന്മ​നാ​ട്ടി​ലെ​ത്തി​യ പി​റ​ഗോ​വ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നി എ​ഡ്​​ന റോ​സ്​ ജോ​ഷി​യെ വ​ര​വേ​ൽ​ക്കാ​ൻ പി​താ​വ്​ തൃ​ശൂ​ർ കു​രി​യ​ച്ചി​റ എ​ട​ക്ക​ള​ത്തൂ​ർ ജോ​ഷി ജോ​ണും മാ​താ​വ്​ ബൈ​ജി ജോ​ഷി​യും നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 4.30നാ​യി​രു​ന്നു വി​മാ​നം എ​ത്തി​യ​ത്. ഹം​ഗ​റി​യി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു എ​ഡ്​​ന ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ഒ​രാ​ഴ്ച നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ നാ​ട്ടി​ലെ​ത്തി​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മെ​ന്ന്​ എ​ഡ്​​ന 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

ഒ​രാ​ഴ്ച മു​മ്പാ​ണ്​ യു​ദ്ധ​ഭീ​ഷ​ണി വി​ന്നി​സ്റ്റി​യ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ അ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത്. താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ർ​ട്​​മെ​ന്‍റി​ന്​ തൊ​ട്ട​ടു​ത്ത്​ വെ​ടി​ശ​ബ്ദ​ങ്ങ​ളും അ​പാ​യ സൈ​റ​ണു​ക​ളും കേ​ട്ടു​തു​ട​ങ്ങി. മൂ​ന്നു​ത​വ​ണ സൈ​റ​ൺ മു​ഴ​ങ്ങു​മ്പോ​ൾ ബ​ങ്ക​റി​ൽ അ​ഭ​യം തേ​ടും. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വെ​ള്ള​വും നേ​ര​ത്തേ വാ​ങ്ങി​വെ​ച്ചി​രു​ന്നു. 35 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളൊ​​ത്ത്​ നാ​ട്ടി​ലെ​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യും ഒ​രി​ക്ക​ൽ ട്രെ​യി​ൻ സൗ​ക​ര്യ​മി​ല്ലാ​തെ മ​ട​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നി​ടെ തൊ​ട്ട​ടു​ത്ത വി​ന്നി​സ്റ്റി​യ എ​യ​ർ​പോ​ർ​ട്ടി​ൽ ബോം​ബാ​ക്ര​മ​ണ​വും ന​ട​ന്നു. ഒ​ടു​വി​ൽ ര​ണ്ടും ക​ൽ​പി​ച്ച്​ ഔ​ദ്യോ​ഗി​ക അ​നു​മ​തി​ക​ളോ​ടെ ഹോ​സ്റ്റ​ലി​ൽ​നി​ന്ന്​ പോ​ള​ണ്ട്​ അ​തി​ർ​ത്തി​യാ​യ ലി​വീ​വി​ലും ഖോ​സ്​​റോ​വി​ലും തു​ട​ർ​ന്ന്​ സ്​​ലോ​വാ​ക്യ​ൻ അ​തി​ർ​ത്തി​യി​ലു​മെ​ത്തി. നൂ​റു​ക​ണ​ക്കി​ന്​ പേ​രാ​ണ്​ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ർ​ത്തി ത​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കി​ട്ടി​ല്ലെ​ന്ന​റി​ഞ്ഞ്​ യു​ക്രെ​യ്​​നി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യാ​യ ചോ​പ്പ്​ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി. അ​വി​ടെ 11 മ​ണി​ക്കൂ​റി​ലേ​റെ കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. കാ​ത്തി​രി​പ്പി​നി​ടെ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ൾ ഇ​ട​ക്ക്​​ ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​ക്രെ​യ്​​ൻ പ​ട്ടാ​ളം തോ​ക്കി​ന്മു​ന​യി​ൽ നി​ർ​ത്തി​യാ​ണ്​ ഓ​രോ​രു​ത്ത​രെ ക​ട​ത്തി​വി​ട്ട​ത്. പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ​രി​ഗ​ണ​ന ന​ൽ​കി​യ​തി​നാ​ൽ മ​ല​യാ​ളി സം​ഘ​ത്തി​ലെ എ​ഡ്​​ന​യ​ട​ങ്ങു​ന്ന കു​റ​ച്ചു​പേ​ർ​ക്ക്​ ഹം​ഗ​റി​യി​ലേ​ക്ക്​ ട്രെ​യി​ൻ​മാ​ർ​ഗം ക​ട​ക്കാ​നാ​യി. ഹം​ഗ​റി അ​തി​ർ​ത്തി ഗ്രാ​മ​മാ​യ സ​ഹോ​ണി ക​ട​ന്ന​പ്പോ​ഴാ​ണ്​ ശ്വാ​സം നേ​രെ വീ​ണ​ത്. ഹം​ഗ​റി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​ഡാ​പെ​സ്റ്റി​ൽ ട്രെ​യി​നി​റ​ങ്ങി​യ​തോ​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഇ​ന്ത്യ​ൻ എം​ബ​സി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. യാ​തൊ​രു കു​റ​വും അ​റി​യി​ക്കാ​തെ അ​വ​ർ നാ​ട്ടി​ലെ​ത്തി​ച്ച​താ​യി എ​ഡ്​​ന പ​റ​ഞ്ഞു. വി​ശ​ന്ന​പ്പോ​ൾ സ്​​ലോ​വാ​ക്യ​ൻ അ​തി​ർ​ത്തി​യി​ൽ വെ​ച്ച്​ യു​ക്രെ​യ്​​നി​ക​ൾ ഭ​ക്ഷ​ണം ന​ൽ​കി​യ​ത്​ ആ​ശ്വാ​സ​മാ​യി. സ്​​ലോ​വാ​ക്യ, വി​ന്നി​സ്റ്റി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ര​ക ത​ണു​പ്പ്​ സ​ഹി​ച്ച്​ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്​ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി. യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ പി​ന്നീ​ട്​ അ​റി​യി​പ്പു​ക​ളൊ​ന്നും വ​ന്നി​ല്ല. ഏ​താ​യാ​ലും യു​ദ്ധം തീ​ര​ട്ടെ. ദു​രി​തം സ​ഹി​ച്ച്​ അ​വി​ടെ കു​ടു​ങ്ങി​യ​വ​ർ​ക്ക്​ ജ​ന്മ​നാ​ട്ടി​ലെ​ത്താ​ൻ വ​ഴി​യൊ​രു​ങ്ങ​ട്ടെ എ​ന്നും എ​ഡ്​​ന പ്ര​ത്യാ​ശി​ച്ചു.

News Summary - Edna rose returned home from wat hit ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.