65കാരിയുടെ മരണം: ചികിത്സാപിഴവെന്ന് ആരോപണം, പൊലീസ് അന്വേഷിക്കുന്നില്ല

കൊ​ച്ചി: ചി​കി​ത്സ​പി​ഴ​വ് മൂ​ലം 65കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി കൊ​ച്ചു​മ​ക​നും എ​ഴു​കോ​ൺ സ്വ​ദേ​ശി​യു​മാ​യ എ​സ്. ഷാ​ൻ രം​ഗ​ത്ത്. പ​രാ​തി ന​ൽ​കി മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം മ​നഃ​പൂ​ർ​വം അ​ട്ടി​മ​റി​ക്കാ​നാ​ണോ കാ​ല​താ​മ​സ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഷാ​ൻ പ​റ​ഞ്ഞു.

സോ​റി​യാ​സി​സ് രോ​ഗ​ത്തി​ന് എം. ​റ​സി​യ​ക്ക് ചി​കി​ത്സ ന​ൽ​കി​യ കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ലെ ക്ലി​നി​ക്കി​നും കൊ​ല്ല​ത്തെ ഹോ​സ്പി​റ്റ​ലി​നും എ​തി​രെ​യാ​ണ് ഷാ​ന്‍ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കാ​ക്ക​നാ​ട്ടെ ക്ലി​നി​ക്കി​ൽ നി​ന്നും ന​ൽ​കി​യ മ​രു​ന്ന് ക​ഴി​ച്ച​തോ​ടെ ചെ​റി​യ തോ​തി​ൽ ത്വ​ക്ക് രോ​ഗ​മു​ണ്ടാ​യി​രു​ന്ന റ​സി​യ​ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും വൈ​കാ​തെ അ​വ​സ്ഥ മോ​ശ​മാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​രി​യാ​യ ചി​കി​ത്സ ആ​രം​ഭി​ക്കാ​തെ മൂ​ന്നു ദി​വ​സം രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി. രോ​ഗി​ക്ക് ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്.

എ​ന്നാ​ൽ, കി​ഡ്നി അ​ട​ക്കം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. റ​സി​യ​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണം ചി​കി​ത്സാ പി​ഴ​വും അ​നാ​സ്ഥ​യു​മാ​ണെ​ന്ന് ഷാ​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Death of 65-year-old woman: Allegations of medical malpractice, police not investigating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.