കൊന്നത് സി.പി.എമ്മുകാരാണെന്ന് ആവർത്തിച്ച് പിതാവ്, കേസുമായി മുന്നോട്ടുപോകും

ക​ണ്ണൂ​ർ: യു.​കെ. സ​ലീം വ​ധ​ക്കേ​സി​ൽ കോ​ട​തി വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ നി​ല​പാ​ടി​ലു​റ​ച്ച് പി​താ​വ് കെ.​പി. യൂ​സ​ഫ് രം​ഗ​ത്തെ​ത്തി. ത​ന്റെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ത​ന്റെ​പ​ക്ക​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സ​ത്യം പു​റ​ത്തു​വ​രു​ന്ന​ത് വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രും. ഫ​സ​ൽ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ സ​ലീ​മി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​ത് പു​റം​ലോ​കം അ​റി​യാ​തി​രി​ക്കാ​നാ​ണ് സ​ലീ​മി​നെ വ​ക​വ​രു​ത്തി​യ​തെ​ന്നും യൂ​സ​ഫ് ആ​രോ​പി​ച്ചു.

കേ​സി​ൽ ഇ​പ്പോ​ൾ കോ​ട​തി വെ​റു​തെ വി​ട്ട​വ​ർ​ക്ക് സ​ലീ​മി​ന്റെ മ​ര​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ പ​ക്ഷം. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. വി​ധി​പ്പ​ക​ർ​പ്പ് പൂ​ർ​ണ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് യൂ​സ​ഫി​ന്റെ തീ​രു​മാ​നം. കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കും. മ​ക​ന്റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തു​വ​രെ പി​ന്നോ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​കെ. സ​ലീ​മി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ എ​ന്‍.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും തി​ങ്ക​ളാ​ഴ്ച വെ​റു​തെ വി​ട്ടി​രു​ന്നു. ഏ​ഴു പ്ര​തി​ക​ളെ​യാ​ണ് ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ​വി​ട്ട​ത്. 2008 ജൂ​ലൈ 23ന് ​രാ​ത്രി ത​ല​ശ്ശേ​രി മേ​ലൂ​രി​ന​ടു​ത്താ​ണ് സ​ലീം കൊ​ല്ല​പ്പെ​ട്ട​ത്.

ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ൻ പു​ന്നോ​ല്‍ കി​ടാ​രം​കു​ന്നി​ലെ യു.​കെ. മു​ഹ​മ്മ​ദ് സ​ലീ​മി​നെ (32) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഏ​ഴ് എ​ൻ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വി​ട്ട​യ​ച്ചു. എ​ന്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​രാ​യ പു​ന്നോ​ല്‍ ഉ​സ്സ​ന്‍മൊ​ട്ട പ്ര​സ് വ​ള​പ്പി​ലെ ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ചാ​ലി​ക്ക​ണ്ടി സി.​കെ. ല​ത്തീ​ഫ് എ​ന്ന കോ​ഴി ല​ത്തീ​ഫ് (50), പു​ന്നോ​ല്‍ ഉ​സ്സ​ന്‍മൊ​ട്ട സീ​ന​ത്ത് മ​ൻ​സി​ലി​ൽ കെ.​വി. ല​ത്തീ​ഫ് (46), പു​ന്നോ​ല്‍ ഉ​സ്സ​ന്‍മൊ​ട്ട ബീ​ച്ച് റോ​ഡി​ലെ വെ​ൺ​ക​ല്ലി​ൽ​ത്താ​ഴെ ഹൗ​സി​ൽ പി.​പി. അ​ബ്ദു​ല്ല എ​ന്ന കു​ഞ്ഞു (45), കു​റി​ച്ചി​യി​ൽ റു​ക്സാ​ന മ​ൻ​സി​ലി​ൽ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്ന സ​ക്കീ​ർ (40), ന്യൂ ​മാ​ഹി ചെ​റു​ക​ല്ലാ​യി അ​സ്‌​നാ​സ് ഹൗ​സി​ൽ പി. ​നാ​സ​ർ എ​ന്ന നാ​ച്ചു (57), ന്യൂ ​മാ​ഹി ചാ​ല​ക്ക​ര ഫ്ര​ഞ്ച് പെ​ട്ടി​പ്പാ​ലം സ​ഫീ​ഗ​റി​ൽ ടി.​പി. മു​ഹ​മ്മ​ദ് ഹി​ഷാം (50), പു​ന്നോ​ൽ കി​ടാ​രം​കു​ന്ന് ഫാ​ത്തി​മാ​സ് ഹൗ​സി​ൽ ഷാ​ബി​ൽ (35) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് വി​ട്ട​യ​ച്ച​ത്.

ത​ല​ശ്ശേ​രി പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലാ​ണ് 17 വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി കൊ​ണ്ടു​ള്ള വി​ധി വ​രു​ന്ന​ത്. 2008 ജൂ​ലൈ 23ന് ​രാ​ത്രി 8.30ന് ​പു​ന്നോ​ല്‍ ഉ​സ്സ​ന്‍മൊ​ട്ട​യി​ല്‍ വെ​ച്ചാ​ണ് സ​ലീം വ​ധി​ക്ക​പ്പെ​ട്ട​ത്. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളാ​യ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​യു​ധ​വു​മാ​യെ​ത്തി​യ പ്ര​തി​ക​ള്‍ സ​ലീ​മി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഉ​സ്സ​ന്‍മൊ​ട്ട​യി​ല്‍ പാ​ർ​ട്ടി പോ​സ്റ്റ​ര്‍ പ​തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ന​ഫ്നാ​സ് എ​ന്ന ഖാ​ദ​റി​നും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

കെ.​പി. ന​ഫ്നാ​സ്, കു​റി​ച്ചി​യി​ൽ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ പി.​വി. അ​ഷീ​ൻ, ഏ​ട​ന്നൂ​ർ മ​ണ്ടോ​ള​തി​ൽ വീ​ട്ടി​ൽ എം. ​പ്ര​ദീ​പ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ ദൃ​ക്സാ​ക്ഷി​ക​ൾ. ഡോ​ക്ട​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ക്കം 27 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. ത​ല​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി​രു​ന്ന എം.​വി. സു​കു​മാ​ര​ൻ, യു. ​പ്രേ​മ​ൻ എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ. ​വി​ശ്വ​നും പ്ര​തി​ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. പി.​സി. നൗ​ഷാ​ദും ഹാ​ജ​രാ​യി.

Tags:    
News Summary - Father reiterates that CPM members killed him, will proceed with the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.