Posted On
date_range Updated On
date_range അങ്കണവാടി വിട്ട് വീട്ടിലേക്ക് പോയ മൂന്ന് വയസുകാരന്‍ വാഹനമിടിച്ച് മരിച്ചു
കോഴിക്കോട്: കൂടത്താംപൊയിയിൽ അമ്മയോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു മൂന്ന് വയസുകാരന്‍ പികപ്പ് വാനിടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിന്‍റെയും ദീഷ്ണയുടെയും ഏക മകനായ ആര്യന്‍ ആണ് മരിച്ചത്. അങ്കണവാടിയിൽ നിന്നും അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. റിവേഴ്സ് വന്ന വാഹനം ആര്യനെ ഇടിച്ച ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. പേരാമ്പ്ര ഗ്യാസ് ഏജന്‍സിയുടേതാണ് വാഹനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.