കരിപ്പൂര്‍: ഇ-ടൂറിസ്റ്റ് വിസ ഫെബ്രുവരി ആദ്യവാരം മുതല്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ ഇ-ടൂറിസ്റ്റ് വിസ സംവിധാനം ആരംഭിക്കും. നിലവില്‍ ഇന്ത്യയില്‍ 16 വിമാനത്താവളങ്ങളിലാണ് ഈ സംവിധാനമുള്ളത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നേരത്തേ ആരംഭിച്ചിരുന്നു. പുതിയ സംവിധാനപ്രകാരം വിദേശികള്‍ക്ക് വിസ ലഭിക്കുന്നതിനായി കോണ്‍സുലേറ്റിലോ എംബസിയിലോ പോകണ്ട ആവശ്യമില്ല. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം.

തുടര്‍ന്ന് കരിപ്പൂരില്‍ വിമാനം ഇറങ്ങുമ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗത്തില്‍നിന്ന് വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കും. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ക്ക് ശേഷമാണ് വിസ ലഭിക്കുക. ഇ-ടൂറിസ്റ്റ് വിസ വിനോദ സഞ്ചാരത്തിനായി എത്തുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. പരമാവധി 30 ദിവസത്തേക്കാണ് വിസ അനുവദിക്കുക. നിലവില്‍ 113 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇന്ത്യയില്‍നിന്ന് ഇ-വിസ അനുവദിക്കുക.

Tags:    
News Summary - e-tourist visa on karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.