കൊച്ചി: വഴിയോരങ്ങളിലെ മാലിന്യ ശേഖരണത്തിന് പുതിയ ഭാവം പകർന്നു ഇ കാർട്ടുകളുടെ സേവനം ശ്രദ്ധേയമാകുന്നു. നിലവിൽ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ രൂപം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ അധികൃതർ ഇ കാർട്ടുകളെ നിരത്തിലിറക്കിയത്.
നഗരസഭയും കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡും സഹകരിച്ച് നടപ്പാക്കുന്ന 2.39 കോടി രൂപയുടെ പദ്ധതി പ്രകാരം കൊച്ചിയിലെ 74 ഡിവിഷനുകളിലും ഇ കാർട്ടുകളുടെ സേവനം ലഭ്യമാകുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ 120 കാർട്ടുകളാണ് ഇപ്പോൾ കൊച്ചിയിലുള്ളത്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതി വഴി 900 ഈ കാർട്ടുകളുടെ സേവനം ലഭ്യമാക്കും.
ചാര്‍ജ് ചെയ്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാർട്ടിന് 1.99 ലക്ഷം രൂപയാണ് വില. ആറുവർഷം ബാറ്ററി ഗ്യാരണ്ടി ഉണ്ട്. കൊച്ചി നഗരസഭയിലെ ജീവനക്കാരും ഹരിതകർമ സേന അംഗങ്ങളും മാലിന്യ ശേഖരണത്തിന് ഇ കാർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഈ വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം വലിയ വാഹനങ്ങളിലേക്കും തുടർന്ന് അതാത് സംസ്കരണ യൂനിറ്റുകളിലേക്കുമാണ് എത്തുന്നത്.
മാലിന്യ ശേഖരണത്തിനും നിർമാർജനത്തിനും മാതൃകാ സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കൊച്ചിയിൽ ഇ-കാർട്ട് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ തുടർച്ചയായി ഫുൾ കവേർഡ് ഹൈഡ്രോളിക് വാഹനങ്ങളും ഓട്ടോറിക്ഷകളും കൊച്ചിയുടെ നിരത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.