Posted On
date_range Updated On
date_range മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം: രണ്ടു കാറുകൾ തകർന്നു
താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ടു കാറുകൾ തകർന്നു. താമരശ്ശേരി, മുക്കം റോഡിൽ താമരശ്ശേരി പഴശ്ശിരാജ സ്‌കൂളിന് മുന്നിലാണ് അപകടം നടന്നത്. താമരശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ ഥാർ ജീപ്പാണ് അപകടമുണ്ടാക്കിയത്.
ഥാറിനു മുന്നിൽ സഞ്ചരിച്ചിരുന്ന കാറിലേക്ക് ആദ്യം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചതിനെ തുടർന്ന് ആ കാറും തകർന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഥാറിലെ ഡ്രൈവർ കൊടുവള്ളി പുത്തൂർ വെണ്ണക്കാട് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽനിന്നും ബിയർ കാനുകൾ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.