കോഴിക്കോട്ട്​ മൂന്നുകോടിയുടെ  മയക്കുമരുന്നുമായി യുവാവ്​ അറസ്​റ്റിൽ

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട. ആ​ഗോ​ള വി​പ​ണി​യി​ൽ മൂ​ന്നു​കോ​ടി​യോ​ളം രൂ​പ  വി​ല​മ​തി​ക്കു​ന്ന അ​ഞ്ച്​ കി​ലോ​ഗ്രാം ക​റു​പ്പും 70​ ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റു​മാ​യി​ െകാ​ള​ത്ത​റ സ്വ​ദേ​ശി  പു​ന്ന​ക്ക​ൽ ആ​ശി​ഖി​െ​ന​യാ​ണ്​ (39) എ​ക്​​സൈ​സ്​ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 
വ്യാ​ഴാ​ഴ്​​ച രാ​വി​ലെ  പ​തി​നൊ​​ന്നോ​ടെ വ​ലി​യ​ങ്ങാ​ടി​യി​ലെ പ്ര​സ്​​റ്റീ​ജ്​ ലോ​ഡ്​​ജി​ൽ​നി​ന്നാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.  നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ ഇ​വി​ടെ സ്​​ഥി​ര​താ​മ​സ​ക്കാ​ര​നാ​ണ്. 

ബാ​റ​ു​ക​ളും ബി​വ​റേ​ജ​സ്​ ഒൗ​ട്ട്​​ലെ​റ്റു​ക​ളും ചി​ല​തൊ​ക്കെ പൂ​ട്ടി മ​ദ്യ​ത്തി​​​െൻറ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും  കൂ​ടി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​ത്ത​രം കേ​സു​ക​ൾ പി​ടി​കൂ​ടു​ന്ന​തി​ന്​ ഡെ​പ്യൂ​ട്ടി എ​ക്​​സൈ​സ്​  ക​മീ​ഷ​ണ​ർ പി.​കെ. സു​രേ​ഷി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്​​ക്വാ​ഡ്​ രൂ​പ​വ​ത്​​ക​രി​ച്ച്​ അ​ന്വേ​ഷ​ണം  തു​ട​ങ്ങി. 

സ്​​ക്വാ​ഡി​ലെ എ​ക്​​സൈ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ പി. ​മു​ര​ളീ​ധ​ര​ൻ, ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ​യി​ലെ  എ​ക്​​സൈ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ജി​േ​ജാ ജെ​യിം​സ്, അ​സി. എ​ക്​​സൈ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ കെ. ​സ​തീ​ഷ്​  എ​ന്നി​വ​ർ മു​മ്പ്​ മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളി​ൽ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യി​രു​ന്നു.
 ഇ​വ​രി​ൽ​നി​ന്ന്​ ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ള​ത്ത​റ സ്വ​ദേ​ശി  ആ​ശി​ഖാ​ണ്​ ജി​ല്ല​യി​ലെ മൊ​ത്ത വി​ത​ര​ണ​ക്കാ​രി​ൽ പ്ര​ധാ​നി​യെ​ന്ന​റി​ഞ്ഞു. പി​ന്നീ​ട്​ പ​ത്തു​ദി​വ​സ​ത്തി​ലേ​റെ​യാ​യി എ​ക്​​സൈ​സ്​ സം​ഘം ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. 

േകാഴിക്കോ​െട്ട മയക്കുമരുന്ന്​ വേട്ട: പിടിയിലായത്​ വമ്പൻസ്രാവ്​ 
കോഴിക്കോട്​: നാലുവർഷത്തോളമായി നഗരത്തിലെ ചില്ലറ വിൽപനക്കാർക്ക്​ മയക്കുമരുന്ന്​ എത്തിച്ചയാളെ എക്​സൈസ്​ സംഘം വ്യാഴാഴ്​ച അറസ്​റ്റ്​ ചെയ്തു. പിടിയിലായ കൊളത്തറ സ്വദേശി പുന്നക്കൽ ആശിഖ്​ ഇത്രയും കാലം താമസിച്ച വലിയങ്ങാടിയിലെ പ്രസ്​റ്റീജ്​ ലോഡ്​ജ്​ കേന്ദ്രീകരിച്ചായിരുന്നു ലഹരി ഇടപാടുകൾ ഉറപ്പിച്ചിരുന്നത്​. അതിനാൽതന്നെ നാട്ടുകാർക്ക്​ ഇയാളുടെ ​േജാലിയോ മറ്റുകാര്യങ്ങളോ അറിവില്ല. നേരത്തെ, നടക്കാവിൽ വാഹനങ്ങളുടെ റേഡിയേറ്റർ റിപ്പയർ ചെയ്യുന്ന സ്​ഥാപനത്തിൽ ജോലി ചെയ്​തിരുന്നു. ഇത്​ അവസാനിപ്പിച്ചാണ്​ ലഹരി വിൽപന ആരംഭിച്ചത്​. രാജസ്​ഥാനിൽനിന്നാണ്​ കറുപ്പും ബ്രൗൺഷുഗറും എത്തിച്ചത്​. നിശ്ചിത തൂക്കമുള്ള പാക്കറ്റുകളിലാക്കി ബൈക്കിൽ സഞ്ചരിച്ച്​ ചില്ലറ വിൽപനക്കാർക്ക്​ നൽകുകയായിരുന്നു പതിവ്​. ഇൗ ബൈക്ക്​ എക്​സൈസ്​ സംഘം കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. 

റെയിൽവേ സ്​റ്റേഷൻ, കടപ്പുറം, മൊഫ്യൂസിൽ, പാളയം ബസ്​സ്​റ്റാൻഡ്​ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്​ മയക്കുമരുന്ന്​ കൈമാറിയിരുന്നത്​. കണ്ണൂർ നഗരത്തിലെ ചിലർക്കും ഇയാൾ മയക്കുമരുന്ന്​ എത്തിച്ചതായി ​ചോദ്യം ചെയ്​തതിൽ വ്യക്​തമായിട്ടുണ്ട്​. ഇപ്പോൾ പിടികൂടിയ അഞ്ചുകിലോഗ്രാം കറുപ്പും 70 ഗ്രാം ബ്രൗൺഷുഗറും അടുത്ത ദിവസമാണ്​ എത്തിച്ചത്​ എന്നാണ്​ ഇയാൾ നൽകിയ സൂചന. ഇയാളുടെ മൊബൈൽ​ േഫാണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. നഗരത്തിൽനിന്ന്​ നേരത്തെ, ലഹരി ഉൽപന്നങ്ങളു​െട വിതരണവുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ച ചിലർ നൽകിയ വിവരങ്ങളാണ്​ ഇയാളിലേക്ക്​ എക്​സൈസ്​ സംഘത്തെ എത്തിച്ചത്​. ഇയാൾ താമസിച്ച മുറി എക്​​സൈസ്​ സംഘം സീൽ ചെയ്​തു​. 

ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷി​​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സ്​ക്വാഡിലെ എക്​​ൈസസ്​ ഇൻസ്​പെക്​ടർമാരായ പി. മുരളീധരൻ, ജി​േജാ ജെയിംസ്​, അസി. എക്​​ൈസസ്​ ഇൻസ്​പെക്​ടർ കെ. സതീഷ്​, സിവിൽ എ​ക്​സൈസ്​ ഒാഫിസർമാരായ സി. രാമകൃഷ്​ണൻ, വി.എം. അസ്​ലം, എസ്​. സജു, കെ.എം. ഉല്ലാസ്​, കെ.പി. രാജേഷ്​, ആർ. രശ്​മി, എം. മഞ്ചുള എന്നിവരടങ്ങിയ സംഘമാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​. 

ജില്ലയിൽ സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടയാണിതെന്ന്​ ഡെപ്യൂട്ടി എക്​സൈസ്​ കമീഷണർ പി.​െക. സുരേഷ്​ പറഞ്ഞു. 2013ൽ നടുവണ്ണൂരിൽനിന്ന്​ 946 ഗ്രാം, 2015ൽ പന്തിരാങ്കാവിൽനിന്ന്​ 1200 ഗ്രാം എന്നിങ്ങനെ ബ്രൗൺഷുഗർ പിടികൂടിയിരുന്നു. കേസ്​ അന്വേഷിക്കുന്നതിന്​ പ്രത്യേക സംഘത്തെ രൂപവത്​കരിക്കുമെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിന്​ പിന്നീട്​ കസ്​റ്റഡിയിൽ വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - drug raid in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.