എം.ഡി.എം.എ യുമായി പിടിയിലായ ലഹരിക്കച്ചവടക്കാരന്‍ കരുതല്‍ തടങ്കലില്‍

മുണ്ടക്കയം: മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത രാസ ലഹരി കേസിലെ പ്രതിയായ തിരുവനന്തപുരം വിളപ്പില്‍ പുളിയറക്കോണം അരവിന്ദ് അനിലിനെ (27) കരുതല്‍ തടങ്കലില്‍ ആക്കി.

മുണ്ടക്കയം പാറത്തോട് ചോറ്റി ത്രിവേണി ഭാഗത്ത് വച്ച് 40 ഗ്രാം എം.ഡി.എം.എ യുമായി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്‌ എ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

Tags:    
News Summary - Drug dealer caught with MDMA in preventive detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.