അരുണമല കള്ളാടിപ്പുഴയിലെ യുവാവിന്റെ മുങ്ങിമരണം : നരഹത്യക്ക് കേസെടുക്കണെന്ന് പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ: അരുണമല കള്ളാടിപ്പുഴയിലെ യുവാവിന്റെ മുങ്ങിമരണത്തിൽ നരഹത്യക്ക് കേസെടുക്കണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചത് അനുവാദമില്ലാതെ വനത്തിൽ പ്രവേശിച്ച് വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തുളള കയത്തിൽ അകപ്പെട്ടതാണ്. ഈ വസ്തുത യുവാവിന്ന് താമസവും പാക്കേജും ഒരുക്കിയ റിസോർട്ടന്റെ ഉടമകളും വനംഉദ്യോഗസ്ഥരും പൊലീസും മറച്ചുവെക്കുകയാണെന്നും സമിതി ആരോപിച്ചു.

വയനാടൻ കാടുകളിൽ ടൂറിസ്റ്റുകൾ അഴിഞ്ഞാടുകയാണ്. ഇവർ വന പരിസരത്തെയും വനത്തിനുള്ളിലേയും ആദിവാസികളെയും വന്യജീവികളെയും ശല്യം ചെയ്യുന്നത് ഒരവകാശമാക്കി മാറ്റിയിരിക്കുകയാണ്. അരണമല തൊള്ളായിരം കണ്ടിക്ക് അടുത്താണ്. വനമധ്യത്തിലെ റിസോർട്ടിന്റ മുറ്റത്ത് ആനത്താരയിൽ തമ്പടിച്ച് കിടന്നുറങ്ങിയ ഒരു സ്ത്രീയെ രണ്ടു വർഷം മുൻപാണ് ആന ചവിട്ടി കൊന്നത്. കുറുവദ്വീപിൽ അഞ്ചോളം യുവാക്കൾ മുങ്ങിമരിച്ചിട്ടുണ്ട്. നോർത്ത് വയനാട്ടിലെ പേരിയയിൽ രണ്ടു മാസം മുൻപാണ് ടൂറിസം ഗൈഡിനെ ആന കൊന്നത്.

അതീവ പരിസ്ഥിതി പ്രധാന്യമുള്ള അരുണമല വെള്ളച്ചാട്ടം വനമധ്യത്തിലാണ്. ദുർഘടം നിറഞ്ഞതും ചെങ്കുത്തായതുമായ പ്രദേശത്താണ് വെച്ചാട്ടം. ചില വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ വെളച്ചാട്ടത്തിൽ റിസോർട്ടിലെ താമസക്കാർക്ക് നിയമവിരുദ്ധമായി പ്രവേശനം നൽകുന്നത്. യാതൊരു സുരക്ഷാ സംവിധാനവും ഇവിടെയില്ല.

ടൂറിസത്തിന്റെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാവശ്യമായ ജീവനക്കാർ വനം വകുപ്പിന്ന് വയനാട്ടിലില്ല. ഒട്ടുമിക്കവരും വന്യജീവി സംഘർഷമുളള പ്രദേശങ്ങളിൽ കേന്ദ്രീകരിക്കേണ്ടിവരുന്നു. റിസോർട്ടുകളും നിയ ലംഘകരും ഇതൊരു സുവർണാവസരമാക്കിയിരിക്കയാണ്. ഈ റിസോർട്ട് ഉടമക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും എൻ.ബാദുഷയും തോമസ് അമ്പലവയലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Drowning of youth in Arunamala Kalladipuzha: Nature conservation committee to file a case of homicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.