Posted On
date_range Updated On
date_range നായ റോഡിന് കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
മാഹി: റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മില്ലിനടുത്ത കൂവാത്തീന്‍റവിട സുധീഷ് കുമാർ (49) ആണ് മരിച്ചത്. താഴെ ചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.
ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മിൽ ഡാഡി മുക്കിനടുത്ത് ചൊവ്വാഴ്ച വൈകിട്ട് 6.15ഓടെയാണ് അപകടം. യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം. യാത്രക്കാർ രണ്ട് പേരും രക്ഷപ്പെട്ടു.
ചൊക്ലി മെഡിക്കൽ സെന്‍ററിലും തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രഥമ ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ കുമാരന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: ബിന്ദു (ഇടയിൽ പീടിക). മക്കൾ: സായന്ത്, സാരന്ത്. സഹോദരങ്ങൾ: ലീല, പവിത്രൻ, പ്രേമൻ, അജിത, സുധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.