കൊച്ചി: പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനും കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ഇ.ജി. സൈലാസ് (എറിക് ഗുഡ്വിൻ സൈലാസ് -90) അന്തരിച്ചു. 1928 ജനുവരി 10ന് ശ്രീലങ്കയിലെ ദെമോദരയിലായിരുന്നു ജനനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.എ), ചെന്നൈ കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനം (സിബ) എന്നിവയുടെ ഡയറക്ടറായും സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാലിം അലി സെൻറര്‍ ഫോര്‍ ഓര്‍ണിത്തോളജി ആൻഡ് നാച്വറല്‍ ഹിസ്റ്ററി സ്ഥാപക ചെയര്മാൻ, അന്തമാനിലെ സെന്‍ട്രല്‍ അഗ്രികള്‍ചര്‍ റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സ്പെഷല്‍ ഓഫിസർ, രാജീവ് ഗാന്ധി ജലകൃഷി കേന്ദ്രത്തിെൻറ ശാസ്ത്ര ഉപദേശക സമിതി ചെയര്മാൻ, സെന്‍ട്രല്‍ മറൈന്‍ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയുടെ ശാസ്ത്ര ഉപദേശക സമിതി ചെയര്മാന് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
മുന്നൂറോളം ശാസ്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി നയരൂപവത്കരണ സമിതികളിലും അക്കാദമിക ഗവേഷണ സമിതികളിലും അംഗമായിരുന്നു. സി.എം.എഫ്.ആർ.െഎ ഡയറക്ടറായിരിക്കെ സ്ഥാപിച്ച സെൻറര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ മാരികള്‍ചര്‍ ആണ് രാജ്യത്തെ സമുദ്രകൃഷി, ഗവേഷണ മേഖലകളില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. കൊച്ചി ചിലവന്നൂര്‍ അമ്പാടി റിട്രീറ്റ് ശാരദ നിവാസിലായിരുന്നു താമസം. ഭാര്യ: ശാരദ സൈലാസ്. മക്കൾ: ഡോ. ഗീത സൈലാസ്, രമേശ് സൈലാസ്, ഡോ. അരുണ്‍ സൈലാസ്. മരുമകള്‍ എമി. തിങ്കളാഴ്ച വൈകീട്ട് നാലിന് ബ്രോഡ്വേ സി.എസ്.ഐ ഇമ്മാനുവല്‍ കത്തീഡ്രലില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. സംസ്കാരം സെമിത്തേരിമുക്ക് സി.എസ്.ഐ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.