അദിനാൻ, നസ്രീന

മൂഴിക്കലിലെ കൊലപാതകം: ഫോണുകൾ നശിപ്പിക്കാൻ ശ്രമിച്ചത് മരണശേഷം? കാരണം വൈരാഗ്യം

കോഴിക്കോട്: മൂഴിക്കലിൽ 16 കാരി നസ്രീന കൊല്ലപ്പെട്ട കേസിൽ പ്രതി അദിനാനിന്‍റെ ഫോൺ പരിശോധനയിൽ ലഭിച്ചത് നിർണായക വിവരങ്ങൾ. അദിനാൻ നസ്രീനയോടുള്ള വൈരാഗ്യം കാരണമാണ് കൊലനടത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. അദിനാനും നസ്രീനക്കും ഒരേ അവകാശമുള്ള വീടാണ് മൂഴിക്കലിലുള്ളതെന്നും നേരത്തെ അദിനാന്‍റെ കുടുംബവും ഇവിടെ മുകൾ നിലയിൽ താമസിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് സാമ്പത്തിക പ്രശ്നത്തിൽ അദിനാന്‍റെ കുടുംബം മാറിതാമസിക്കുകയായിരുന്നു. അദിനാന്‍റെ അമ്മയുടെ പിതാവിന്‍റെ ബിസിനസിൽ നസ്രീനയാണ് സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത്. ഇതും അദിനാന് വൈരാഗ്യം ഉണ്ടാക്കിയിട്ടുണ്ടാവാം എന്നാണ് പൊലീസ് നിഗമനം.

വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാർ പടക്കം പൊട്ടിക്കുന്നതിനിടെ, ആരുടെയും ശ്രദ്ധയിൽപ്പെടാതെ അടുക്കള ഭാഗത്തെ വാതിലിലൂടെയാണ് ഇയാൾ അകത്ത് കയറിയത്. അടുക്കള ഭാഗത്തെ സി.സി.ടി.വി കാമറയിൽ ഇയാൾ എത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം പിടിയിലാകുമെന്ന ഭയത്താലാണ് അദിനാൻ ജീവനൊടുക്കിയതെന്നാണ് പൊലീസ് വിലയിരുത്തൽ.10 മണിക്കൂറോളമാണ് അദിനാൻ കൃത്യം നടത്താനായി വീട്ടിനുള്ളിൽ ചെലവഴിച്ചത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞതോടെ അദിനാൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അ​തേ​സ​മ​യം, അ​ദി​നാ​ൻ ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് തൊ​ട്ട് മു​മ്പ് സു​ഹൃ​ത്തി​നോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട ന​സ്രീ​ന​യു​ടെ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ദി​നാ​ൻ സു​ഹൃ​ത്തി​നോ​ട് ചാ​റ്റ് ചെ​യ്ത​തെ​ന്നാ​ണ് പൊ​ലീ​സി​ന്റെ ക​ണ്ടെ​ത്ത​ൽ. സു​ഹൃ​ത്തി​ന് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന തു​ക​യെ കു​റി​ച്ചാ​ണ് ന​സ്രീ​ന​യു​ടെ ഫോ​ണി​ലൂ​ടെ ചാ​റ്റ് ചെ​യ്ത​ത്. അ​ദി​നാ​ന്റെ സു​ഹൃ​ത്തെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ന​സ്രീ​ന​യു​ടെ ഫോ​ണി​ൽ​നി​ന്ന് യു​വാ​വി​നെ ചാ​റ്റ് ചെ​യ്ത​ത്. അ​ദി​നാ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നും പ​ണം ന​ൽ​കാ​ൻ ഇ​നി ക​ഴി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​യി​രു​ന്നു ചാ​റ്റ്.

കൊ​ല്ല​പ്പെ​ട്ട ന​സ്രീ​ന​യു​ടെ​യും ജീ​വ​നൊ​ടു​ക്കി​യ അ​ദി​നാ​ന്റെ​യും മൂ​ന്ന് ഫോ​ണു​ക​ളാ​ണ് വീ​ട്ടി​ലെ കി​ണ​റി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും മ​രി​ച്ച ശേ​ഷം ഫോ​ണു​ക​ൾ മ​റ്റാ​രോ കി​ണ​റി​ലി​ട്ട​താ​ണെ​ന്നാ​ണ് പൊ​ലി​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​താ​രാ​ണെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നു​മാ​ണ് പൊ​ലീ​സ് ഇ​പ്പോ​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ​ദി​വ​സം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലി​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സം ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. സ്വ​ഭാ​വ ദൂ​ഷ്യം കാ​ര​ണം അ​ദി​നാ​നെ ബ​ന്ധു​ക്ക​ൾ നേ​ര​ത്തെ മ​ർ​ദി​ക്കു​ക​യും ഫോ​ൺ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഈ ​ഫോ​ൺ റി​പ്പ​യ​ർ ചെ​യ്ത് ന​ൽ​കി. ഈ ​ഫോ​ണു​മാ​യാ​ണ് അ​ദി​നാ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്.

വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ അ​ദി​നാ​ൻ പു​റ​ത്ത് ക​ട​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ​യാ​ണ് മു​റി​ക്കു​ള്ളി​ൽ ക​യ​റി ജീ​വ​നൊ​ടു​ക്കി​യ​ത്. കൂ​ടാ​തെ ഈ ​മു​റി​യി​ൽ​നി​ന്ന് ്അ​ദി​നാ​ന്റെ മ​റ്റൊ​രു ഫോ​ണും പൊ​ലി​സി​ന് ല​ഭി​ച്ചി​രു​ന്നു. ന​സ്രീ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പു​റ​ത്തെ​ത്തി ഫോ​ണു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ങ്കി​ൽ ര​ണ്ട് ഫോ​ണും ന​ശി​പ്പി​ക്കു​ക​മാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സി​ന്റെ നി​ഗ​മ​നം. എ​ന്നാ​ൽ ഒ​രു ഫോ​ൺ മാ​ത്ര​മാ​ണ് ന​ശി​പ്പി​ച്ച​ത്.

വീ​ടി​ന്റെ മു​ക​ൾ നി​ല​യി​ൽ അ​ദി​നാ​ൻ മ​രി​ച്ച മു​റി​യി​ൽ​നി​ന്ന് കി​ണ​റി​ലേ​ക്ക് ഫോ​ണു​ക​ൾ എ​റി​യാ​നു​ള്ള സാ​ധ്യ​ത​യു​മി​ല്ല. ഫോ​ൺ ക​ണ്ടെ​ടു​ത്ത കി​ണ​ർ വീ​ടി​ന്റെ കി​ഴ​ക്ക് ഭാ​ഗ​ത്തും അ​ദി​നാ​ൻ മ​രി​ച്ചു കി​ട​ന്ന മു​റി കി​ഴ​ക്കു​ഭാ​ഗ​ത്തു​മാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് മൊ​ബൈ​ൽ ഫോ​ൺ പൊ​ലി​സി​ന് ല​ഭി​ക്കാ​തി​രി​ക്കാ​ൻ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​താ​യി പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. കി​ണ​റി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ ഫോ​ൺ ഫൊ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ന​സ്രീ​ന​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റി​ലേ​ക്ക് വ​ന്ന കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും സൈ​ബ​ർ സെ​ൽ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - Murder in Moozhikkal: Attempt to destroy phones after death?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.