കൊച്ചി: കേരളത്തെ വിഴുങ്ങിയ മഹാ പ്രളയത്തിൽ സഹജീവികളെ സഹായിച്ചതിന് സർക്കാർ ഉപഹാരമായി നൽകിയ തുക സ്നേഹപൂർവം നിരസിച്ച് മത്സ്യത്തൊഴിലാളി. സഹോദരങ്ങളെ രക്ഷിച്ചതിന് പണം വേണ്ടെന്നും സർക്കാറിെൻറ സേനയാണ് മത്സ്യത്തൊഴിലാളികൾ എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അഭിമാനം കൊള്ളുന്നുവെന്നുമാണ് ഫോർട്ട് കൊച്ചിക്കാരനായ ഖായിസ് മുഹമ്മദ് പറയുന്നത്.
‘‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി സർ, എെൻറ പേര് ഖായിസ്. വീട് ഫോർട്ടു കൊച്ചിയിലാണ്. മത്സ്യത്തൊഴിലാളിയുടെ മകനാണ്. ഞാനും സുഹൃത്തുക്കളും ബോെട്ടടുത്ത് പ്രളയത്തിൽ പെട്ടവരെ രക്ഷിക്കാൻ പോയിരുന്നു. രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തതിൽ അഭിമാനിക്കുന്നു. ഞങ്ങളാണ്, മത്സ്യത്തൊഴിലാളികളാണ് സാറിെൻറ ൈസന്യമെന്ന് പറയുന്നത് കേട്ടിരുന്നു. അതിൽ വളരെ അഭിമാനം കൊള്ളുന്നു. എന്നാൽ, രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികൾക്ക് 3000 രൂപ കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു. വളരെ സങ്കടത്തോടെ പറയെട്ട, ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശുവേണ്ട.
ഞങ്ങളുടെ കേടായ േബാട്ടുകളെല്ലാം നന്നാക്കി തരുമെന്ന് സാർ പറഞ്ഞിരുന്നു. അതൊരു നല്ല കാര്യമാണ്. ഞങ്ങൾക്ക് മറ്റ് ഉപജീവന മാർഗമില്ല. അതല്ലാതെ കൂടപ്പിറപ്പുകളെ, സൗഹൃദങ്ങളെ രക്ഷിച്ചതിന് ഞങ്ങൾക്ക് കാശു േവണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടെയും നന്ദിയോടെയും നിർത്തുന്നു. ’’ - ഖായിസ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലെ വാക്കുകളാണിത്. പോസ്റ്റിനു ചുവടെ നിരവധി പേരാണ് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.