Posted On
date_range Updated On
date_range കസ്റ്റഡി മരണം: എസ്. െഎ ദീപക്കിന് ജാമ്യമില്ല
ആലുവ: വരാപ്പുഴ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതനായ എസ്.െഎ ദീപകിെൻറ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റം ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പറവൂൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചത്.
നേരത്തെ ദീപക്കിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടത്.
എന്നാൽ, ശ്രീജിത്തിനെ താൻ മർദ്ദിച്ചിട്ടില്ലെന്നും സംഭവ ദിവസം അവധിയിലായിരുന്നുവെന്നും ദീപക് കോടതിയെ അറിയിച്ചു. താൻ സ്റ്റേഷനിൽ എത്തുന്നതിനു മുേമ്പ ശ്രീജിത്ത് വയറ് വേദനിക്കുന്നതായി പറഞ്ഞിരുന്നുവെന്നും ദീപക് അവകാശപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാന്‍ കോടതി തയാറായില്ല.
ജാമ്യം നിഷേധിച്ചതോടെ ദീപക്കിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.