ഡോക്ടേഴ്സ് ദിനം: ഒരു മണിക്കൂർ കൂടുതൽ ജോലിചെയ്ത് സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധം

തിരുവനന്തപുരം: ഡോക്ടേഴ്സ് ദിനത്തിൽ ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്ത് സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധം. ‘സഹന ദിനം’ എന്ന പേരിൽ സാലറി ചലഞ്ചിൽ ഉൾപ്പെടെ വിയോജിച്ചാണ് പ്രതിഷേധിക്കുന്നത്.

 

ആരോഗ്യപ്രവർത്തകരുടെ ശമ്പളം പിടിച്ചുവെച്ച നടപടി പിൻവലിക്കുക, ഇൻസെന്‍റീവ് അനുവദിക്കുക, മതിയായ വിശ്രമം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

വിവിധ ആരോഗ്യ പദ്ധതികളിൽ ആശുപത്രികൾക്ക് ലഭിക്കാനുള്ള കുടിശ്ശിക നൽകണമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

News Summary - doctors protest in national doctors day-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.