ഇ. അഹമ്മദിന് കലിമ (സത്യവാചകം) ചൊല്ലിക്കൊടുക്കുന്നത്​ വിലക്കിയെന്ന് മക്കൾ video

കണ്ണൂർ: ഇ അഹമ്മദിന് കലിമ (മതപരമായ ആചാരങ്ങള്‍ പ്രകാരമുള്ള സത്യവാചകം) ചൊല്ലി കൊടുക്കുന്നതിനും ആശുപത്രി അധികൃതര്‍ ഒരു ഘട്ടത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി മക്കളുടെ വെളിപ്പെടുത്തല്‍. ഇ അഹമ്മദിന്റെ സെക്രട്ടറി കൂടിയായ ഷെഫീഖ് കലിമ (സത്യവാചകം) ചൊല്ലി കൊടുക്കുന്നത് അവസാനിപ്പിക്കാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതെന്ന് മകന്‍ നസീര്‍ അഹമ്മദ് പറഞ്ഞു.

Full View

മെഡിക്കല്‍ എത്തിക്സിന് ചേരാത്ത പ്രവര്‍ത്തികള്‍ക്കെല്ലാം ന്യായീകരണമായി ഡോക്ടര്‍മാരുടെ മറുപടി, ഉന്നതതല നിര്‍ദേശം ഉണ്ടെന്ന വാദമായിരുന്നുവെന്ന്​ മകള്‍ ഡോ ഫൌസിയയും വ്യക്തമാക്കി.

ഇ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം നാഡിമിടിപ്പ് കുത്തനെ താഴുന്ന സമയത്തായിരുന്നു സന്തത സഹചാരിയായ ഷഫീഖ് കലിമ ചൊല്ലി കൊടുത്തു കൊണ്ടിരുന്നത്. എന്നാല്‍ ഇടക്ക് ആശുപത്രി അധികൃതര്‍ എത്തി ഇത് വിലക്കുകയായിരുന്നുവെന്ന് മകന്‍ നസീര്‍ അഹമ്മദ് വിശദീകരിച്ചു. അഹമ്മദിന് നല്‍കിയ ചികിത്സയിലടക്കം ഗുരുതരമായ പിഴവകളുണ്ടെന്ന്​ ആക്ഷേപം ഉയർന്നിരുന്നു.

Tags:    
News Summary - doctors denied speak kalima to e ahmad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.