ജോബി അലക്സാണ്ടർ
റാന്നി: വസ്തു വീതം വെച്ചത് സംബന്ധിച്ച തർക്കത്തിൽ യുവാവിനെ ബന്ധുവിന്‍റെ സുഹൃത്ത് വെട്ടിക്കൊന്നു. വടശേരിക്കര പേങ്ങാട്ടുപീടികയിൽ ജോബി അലക്സാണ്ടർ (40) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധു ഉൾപ്പെടെ രണ്ട് പേരെ റാന്നി പൊലീസ് അറസ്റ്റു ചെയ്തു. ബന്ധുവായ പുതുശ്ശേരിമല പോങ്ങാട്ടു പീടികയിൽ റെജി (50), പുതുശ്ശേരിമല കരണ്ട കത്തുംപാറ ആഞ്ജലിപാറ വിശാഖ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റെജിക്ക് വസ്തു വീതം വെച്ചത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആറോടെ വടശേരിക്കര പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവിൽ തിരുവാഭരണപാതയുടെ സമീപത്തെ വീട്ടിൽ വീട്ടിൽ ബഹളം നടന്നതായി സൂചനയുണ്ട്.
ഇതിനിടെ റെജി വിശാഖിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ വിശാഖ് കത്തിയെടുത്ത് വഴക്കിനിടയിൽ ജോബിയുടെ കൈയിൽ വെട്ടി.
കൈയിലെ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നാണ് ജോബിയുടെ മരണമെന്നാണ് പൊലീസിന്‍റെ നിഗമനം.
ഭാര്യ: അൻസി. രണ്ട് മക്കളുണ്ട്. ജോബി മെഡിക്കൽ റെപ്പായി ജോലി നോക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.