പാലക്കാട്: സംസ്ഥാനത്തെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ വർഷാന്ത്യ കണക്കെടുപ്പിൽ പത്ത് ഡിപ്പോകളിലെ സ്റ്റോക്ക് വ്യത്യാസം റേഷൻ വിതരണത്തെ ബാധിക്കരുതെന്ന് റേഷൻ വ്യാപാരികൾ. പരിശോധന ഫോമിൽ വ്യത്യാസം കണ്ടെത്തിയ ഡിപ്പോകളിൽ നിന്നുള്ള വിതരണവും വിട്ടെടുപ്പും നിർത്തിവെക്കാൻ എൻ.എഫ്.എസ്.എ മാനേജർ ബന്ധപ്പെട്ട ജില്ല-താലൂക്ക് സപ്ലൈ ഓഫിസർമാരോട് നിർദേശിച്ചു.
വർക്കല കല്ലമ്പലം, ആലുവ സബ് ഡിപ്പോ, പാലക്കാട് കഞ്ചിക്കോട് ഗോഡൗൺ, മണ്ണാർക്കാട് കുന്തിപ്പുഴ സബ് ഡിപ്പോ, കോഴിക്കോട് പി.ഡി.എസ് ഡിപ്പോ, പെരിന്തൽമണ്ണ ടൗൺ ഡിപ്പോ, കുളങ്ങാട്ടുകര ഗോഡൗൺ, ചാലക്കുടി, വടകര, മുക്കന്നം, എടപ്പാൾ പൊന്നാനി ഡിപ്പോ ഗോഡൗണുകളിലാണ് വ്യത്യാസം കണ്ടെത്തിയത്. ഇവ പരിഹരിക്കുന്നതിന് സമയം ആവശ്യമാണെന്ന് നാഷണൽ ഇന്‍ഫാർമാറ്റിക് സെന്‍റർ അറിയിച്ചു.
ഈ ഗോഡൗണുകളിൽനിന്ന് ഭക്ഷ്യധാന്യവിതരണം വളരെ വേഗം പുനരാരംഭിച്ചില്ലെങ്കിൽ ഇവയുടെ പരിധിയിലെ റേഷൻകടകൾ അടച്ചിടേണ്ട അവസ്ഥയിലേക്ക് കടക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെട്ടു. ഏപ്രിൽ മുതൽ രണ്ടുമാസത്തെ റേഷൻ ഒന്നിച്ച് വിതരണം ചെയ്യണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് കടകൾ പെട്ടെന്ന് കാലിയാവുകയാണ്. വിഷുവിന് മുമ്പ് എല്ലായിടത്തും മതിയായ സ്റ്റോക്ക് എത്തിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.