Posted On
date_range Updated On
date_range ദിലീപ് ഒഴികെയുള്ള പ്രതികൾ ഇന്ന് ഹാജരാകും
അങ്കമാലി: നടിയെ തട്ടിെക്കാണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒഴികെ മുഴുവൻ പ്രതികളും ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാകും. ഷൂട്ടിങ്ങുള്ളതിനാൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാനാകില്ലെന്ന് കാണിച്ച് ദിലീപ് വെള്ളിയാഴ്ച നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ദിലീപും കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയും തമ്മിൽ നേരിൽ കാണുന്ന സാഹചര്യം ഇതോടെ ഒഴിവായി. നിലവിലെ ജാമ്യം തുടരാൻ ദിലീപ് നൽകിയ അപേക്ഷയും കോടതി അനുവദിച്ചിരുന്നു. നവംബർ 22ന് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചതിനെത്തുടർന്നാണ് കേസിലെ 12 പ്രതികൾക്കും കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ കോടതി സമൻസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.