കൂടത്തായി കൊലപാതകം: സയനൈഡി‍െൻറ അംശം കണ്ടുപിടിക്കൽ പ്രയാസമെന്ന്​ ഡോ. ദിവ്യ.വി.ഗോപിനാഥ്

വടകര: കൂടത്തായി കൊലപാതകങ്ങളിൽ സയനൈഡി‍​​െൻറ അംശം കണ്ടുപിടിക്കൽ പ്രയാസമാണെന്ന്​ കേസ് അന്വേഷണത്തിന് സാങ്കേതിക സഹായം നല്‍കുന്നതിനായി രൂപവല്‍കരിച്ച ഒന്‍പത് അംഗ ടീമി‍​​െൻറ തലവന്‍ ഡോ.ദിവ്യ.വി.ഗോപിനാഥ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ടീമി​​​െൻറ പ്രത്യേക യോഗത്തിൽ സംബന്ധിക്കാനെത്തിയതായിരുന്നു അവർ. പുറത്തു നിന്നുള്ള ഫോറന്‍സിക് ലാബുമായി ചേര്‍ന്ന് എന്തെല്ലാം സാങ്കേതിക സഹായം ചെയ്യാനാകുമെന്നതിനെ പറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.

സയനൈഡ് പോലുള്ള ഏത് വിഷാംശവും പോസ്റ്റ് മോര്‍ട്ടത്തിലൂടെ കണ്ടത്തൊന്‍ കഴിയും. എന്നാല്‍, ഈ കേസില്‍ പോസ്റ്റ് മോര്‍ട്ടം നടത്താത്തതിനാല്‍ ഇതൊരു പ്രത്യേക കേസായി മാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നിപ്പോള്‍ പറയാന്‍ കഴിയില്ല. മാധ്യമങ്ങള്‍, ഈ കേസുമായി സഹകരിക്കണമെന്നും ദിവ്യാ.വി.ഗോപിനാഥ് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് വിദഗ്ധ ടീം വടകരയിലെ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്തത്തെിയത്. റൂറല്‍ എസ്.പി കെ.ജി. സൈമണി‍​​െൻറ നേതൃത്വത്തില്‍ മറ്റു അന്വേഷണ സംഘങ്ങളും സാങ്കേതിക വിദഗ്ധരുമായി ചേര്‍ന്ന് മണിക്കൂറുകളോളം ചര്‍ച്ച നടത്തി. വൈകീട്ട് നാലു മണിക്കാണ് യോഗം അവസാനിച്ചത്.

Full View

Tags:    
News Summary - difficult to find out cyanide presence in dead body said divya gopinath -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.