തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്ന കേരള പൊലീസിന്റെ 'ഹോപ്പ്' പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലകളില്‍ വെച്ചാണ് പരിശീലനം നൽകുന്നത്.
താല്‍പര്യമുള്ളവര്‍ ജൂലൈ 31നകം അതത് പൊലീസ് സ്റ്റേഷനുകളിലോ 9497 900 200 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകള്‍ക്ക് പുറമെ മെന്ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്. കൂടാതെ, വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാനും കുട്ടികൾക്ക് ഇതിലൂടെ അവസരം ലഭിക്കും. കഴിഞ്ഞ അധ്യയന വർഷം 1671 പേർ പദ്ധതിയിലൂടെ പരീക്ഷ എഴുതിയതിൽ 1050 പേർ ഉന്നത പഠനത്തിന് അർഹത നേടിയിരുന്നു. 2017-ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 8695 പേർ പരീക്ഷ എഴുതുകയും അതിൽ 5414 പേർ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.