സാത്താൻ ആരാധനയിലേക്ക് വിദ്യാർഥികളെ വലവീശി സമൂഹ മാധ്യമ കൂട്ടായ്​മകൾ

കൊല്ലം: സമൂഹ മാധ്യമങ്ങൾ വഴി സാത്താൻ ആരാധനയിലേക്ക് വിദ്യാർഥികളെ വശീകരിക്കുന്ന ഗൂഢ സംഘങ്ങൾ കേരളത്തിലും സജീവം. എല്ലാ നഗരങ്ങളിലും വേരുകളുള്ള ഈ സംഘത്തിൽ അകപ്പെട്ട് പണവും രേഖകളും നഷ്ടപ്പെടുന്നവർ ഭീതിയിൽ ഒന്നും പുറത്ത് പറയു ന്നില്ല.

കൊല്ലത്ത് പത്താം ക്ലാസുകാരനെ വശീകരിച്ച് കെണിയിലകപ്പെടുത്തിയ സംഭവമാണ് ഒടുവിലത്തേത്. ദേഹത്ത് മുറിവേൽപ്പിക്കുന്നുതുൾപ്പെടെ അപകടകരമായ ടാസ്കുകൾ എത്തിയതോടെ കുട്ടി പിന്മാറി. ഇതോട വധഭീഷണിയുൾപ്പെടെയെത്തി.

തുടർന്ന്​ കുട്ടിയും മാതാപിതാക്കളും കലക്​ടർക്ക് പരാതി നൽകുകയായിരുന്നു. ശിശുസംരക്ഷണ യൂനിറ്റ് കൗൺസലിങ് ചെയ്​തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കുട്ടി പറഞ്ഞത്. ഇൻസ്​റ്റാഗ്രാമിൽ വന്നൊരു ലിങ്ക് വഴിയാണ് കുട്ടി ‘ഇലുമിനാലിറ്റി മെമ്പർഷിപ്പ് ഫോറം’ ഗ്രൂപ്പിലെത്തിയത്.

ബ്ലൂവെയിൽ പോലുള്ള ഗെയിമുകൾക്ക് സമാനമാണ് ഈ ഗ്രൂപ്പിൻെറയും പ്രവർത്തനം. വിദേശത്ത് തൊഴിൽ, പഠന സാധ്യതകൾ, ആഡംബര കാർ, കോടികളുടെ സമ്പാദ്യം, വീടുകൾ എന്നിങ്ങനെയാണ് വാഗ്​ദാനം. പലഘട്ടങ്ങളിലായി ടാസ്​കുകൾ നൽകിയാണ് ഇവരുടെ കൂട്ടായ്​മയിൽ അംഗത്വം നൽകുന്നത്. റെയിൽ പാളത്തിലൂടെ അർധരാത്രി നടത്തിക്കുക, ശരീരം മുറിച്ച് രക്തം കാണിക്കുക, സാത്താനിക് ടെമ്പിൾ വീട്ടിൽ ഒരുക്കുക, ആടി​െൻറ രക്തം ബലിനൽകുക എന്നിങ്ങനെ പോകുന്നു ടാസ്​കുകൾ.

Tags:    
News Summary - devil's worship by social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.