കോഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മൂന്നു സ്ത്രീകൾ മരിച്ചു. പകർച്ചപ്പനി വ്യാപകമായ കൂരാച്ചുണ്ടിലും നരിക്കുനി, വേളം എന്നിവിടങ്ങളിലുമാണ് ബുധനാഴ്ച ഓരോരുത്തർ മരിച്ചത്. കൂരാച്ചുണ്ടിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കാളങ്ങാലി കോറോത്ത് ഷംസീറിെൻറ ഭാര്യ ഹസീനയാണ് (27) മരിച്ചത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു ദിവസം മുമ്പാണ് ഇവർക്ക് പനി ബാധിച്ചത്. കൂരാച്ചുണ്ടിലെയും ഓമശ്ശേരിയിലെയും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയ ഹസീനയെ ചൊവ്വാഴ്ച പനി മൂർച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മക്കൾ: മുഹമ്മദ് നിഹാൽ, റിയ.
കുറ്റ്യാടിയിൽ വേളം ചെന്നിലോട്ട് ഉണിക്കോർമണ്ണിൽ പരേതനായ മൊയ്തുവിെൻറ ഭാര്യ കുഞ്ഞാമിയാണ് (80) മരിച്ചത്. ഒരാഴ്ചയായി പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം കലശലായതിനെ തുടർന്ന് ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്ന് വേളം പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
വേളം ശാന്തിനഗറിലെ കൊരണ്ട്യേനി കുടുംബാംഗമാണ്. മക്കൾ: അമ്മദ്, അബ്ദുറഹ്മാൻ, അസീസ്, കാസിം, ഹാജറ. മരുമക്കൾ: സി.ടി. ഇബ്രാഹിം ഹാജി, പാത്തു, ആയിഷ, റംല, ഉമ്മുകുൽസു. സഹോദരങ്ങൾ: കൊരണ്ട്യേനി ഇബ്രാഹിം ഹാജി, സൂപ്പി ഹാജി, കുഞ്ഞബ്ദുല്ല ഹാജി, പാത്തു ഹജ്ജുമ്മ, കുഞ്ഞയിഷ, ഹലീമ, ബിയ്യാത്തു ഹജ്ജുമ്മ, ബിരിയം ഹജ്ജുമ്മ, പരേതരായ പോക്കർ, മറിയം.
നരിക്കുനിയിൽ ഒറ്റപ്പിലാപ്പൊയിൽ മൊയ്തീെൻറ ഭാര്യ സൈനബയാണ് (50) െഡങ്കിപ്പനി ബാധിച്ച് മരിച്ചത്. മക്കൾ: റാഷിദ, റജ്ന. മരുമക്കൾ: റിയാസ് പൂനൂർ, സിനാസ് തേക്കും തോട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.