ഡൽഹി സ്ഫോടനം: കേരളത്തിൽ അതിജാഗ്രതാ നിർദേശം; ബസ്, റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന

തിരുവനന്തപുരം: ഡൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിന് പിന്നാലെ കേരളത്തിലും അതിജാഗ്രതാ നിർദേശം. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ മുഴുവൻ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയതായി ഡി.ജി.പി റവാഡ ചന്ദ്രശേഖർ അറിയിച്ചു.

സംശയകരമായ സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന്‍റ നടത്തും. ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനിലും നിരീക്ഷണം ശക്തമാക്കുമെന്നും ഡി.ജി.പി മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, രാജ്യത്തെ പ്രമുഖ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുംബൈ, കൊൽക്കത്ത, ഡെറാഡൂൺ അടക്കമുള്ള നഗരങ്ങളിലും ഹരിയാന, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലുമാണ് അതിജാഗ്രതാ നിർദേശം നൽകിയത്.

സംസ്ഥാന പൊലീസിന്‍റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ പരിശോധന നടക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും നഗരപ്രദേശങ്ങളിലും വാഹനങ്ങളിലും ബോംബ് സ്ക്വാഡുകളും ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തുന്നുണ്ട്.

കൂടാതെ, ഡൽഹിയിലെ മാർക്കറ്റുകൾ അടക്കാൻ ഡൽഹി പൊലീസ് നിർദേശം നൽകി. ചാന്ദ്നി ചൗക്ക് മാർക്കറ്റിന് ചുറ്റും ഡൽഹി പൊലീസിന്‍റെ പ്രത്യേക സ്ക്വാഡും നാഷണൽ സെക്യൂരി ഗാർഡും (എൻ.എസ്.ജി) സുരക്ഷാ വലയം തീർത്തിട്ടുണ്ട്.

ചെങ്കോട്ട, ഡൽഹി മെട്രോ സ്റ്റേഷനുകൾ, ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളം, സുപ്രധാന സർക്കാർ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ അതിജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ സി.ഐ.എസ്.എഫ് സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ഡൽഹി-നോയ്ഡ അതിർത്തിയിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.52ഓ​ടെയാണ് രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച് ഡ​ൽ​ഹി​യി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​നം നടന്നത്. ഡ​ൽ​ഹി ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം കാ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. 13 പേ​ർ സ്ഫോ​ട​നത്തിൽ കൊല്ലപ്പെട്ടു. 18 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ഏ​താ​നും കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള എ​ൽ.​എ​ൻ.​ജെ.​പി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പ്ര​ദേ​ശം ജ​ന​നി​ബി​ഡ​മാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഹ്യൂ​ണ്ടാ​യ് ഐ.20 ​കാ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർന്നു. അ​നേ​കം മീ​റ്റ​റു​ക​ൾ അ​ക​​ലെ പാ​ർ​ക്കു​ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ളും സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. ചെ​ങ്കോ​ട്ട ട്രാ​ഫി​ക് സി​ഗ്ന​ലി​ന​രി​കെ പ​തി​യെ നീ​ങ്ങി​യ കാ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷം മു​ഴു​വ​ൻ ന​ല്ല തി​ര​ക്കു​ള്ള പ്ര​ദേ​ശ​ത്താ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന്റെ വി​ഡി​യോ ‘ചാ​ന്ദ്നി ചൗ​ക് വ്യാ​പാ​രി അ​സോ​സി​യേ​ഷ​ൻ’ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ സ്ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​തം വ്യ​ക്ത​മാ​ണ്. സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്ത് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. ന​ട​ന്ന​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ഡ​ൽ​ഹി ന​ഗ​രം അ​തി​ജാ​ഗ്ര​ത​യി​ലാ​ണ്. അ​ഗ്നി ര​ക്ഷാ​വി​ഭാ​ഗം കു​തി​ച്ചെ​ത്തി രാ​ത്രി 7.29ഓ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. 

Tags:    
News Summary - Delhi blasts: Kerala on high alert; checks at bus and railway stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.