Posted On
date_range Updated On
date_range അപകീര്‍ത്തിപ്പെടുത്തൽ: തമ്പാനൂര്‍ സതീഷിന് കെ.പി.സി.സി കാരണംകാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന് കെ.പി.സി.സി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമെതിരെ അപകീര്‍ത്തികരമായ രീതിയില്‍ പ്രചാരണം നടത്തിയതായി പരാതി ലഭിച്ചിരുന്നു. ഒരാഴ്ചക്കകം രേഖാമൂലമുള്ള വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.