തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് ട്രോളറുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഇ.എം.സി.സി കമ്പനി പ്രതിനിധികൾ തന്നെ വന്നുകണ്ടതായി ഓർക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെന്ന് അവർ പറയുന്നുണ്ടെങ്കിൽ അത് നിഷേധിക്കേണ്ട കാര്യമില്ല. സാധാരണ ഇത്തരം കാര്യങ്ങൾ മുന്നിൽ വന്നാൽ, ബന്ധപ്പെട്ട സെക്രട്ടറി പരിശോധിക്കട്ടെയെന്ന് പറയുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2019 ആഗസ്റ്റ് മൂന്നിനാണ് ഇ.എം.സി.സി ഇൻറര്‍നാഷനല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി മുമ്പാകെ കൺസപ്റ്റ് നോട്ട് നൽകുന്നത്.
വിദേശ കമ്പനിയായതിനാൽ മുൻകരുതലിെൻറ ഭാഗമായി പ്രിൻസിപ്പൽ സെക്രട്ടറി കമ്പനിയുടെ വിശദാംശങ്ങൾ ആരാഞ്ഞ് വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകി. ഈ കമ്പനി എൻജിനീയറിങ് പ്രോജക്ട് മാനേജ്മെൻറ് കൺസൾട്ടിങ് സ്ഥാപനമാണെന്നും വാടകക്കെടുത്ത കെട്ടിടത്തിൽ ഓഫിസ് ഉണ്ടെന്നുമായിരുന്നു മറുപടി.
2020 ഒക്ടോബർ 30ന് ഇ.എം.സി.സി റിപ്പോർട്ട് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. കമ്പനിയുടെ വിശ്വാസ്യത തെളിയിക്കുന്നതിനാവശ്യമായ രേഖകളുമായി ഇന്ത്യൻ കോൺസുലേറ്റ് ജനറലിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകി. കമ്പനി എന്താണെന്നും അവരുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നുമുള്ള പ്രാരംഭ നടപടികളാണ് വിദേശമന്ത്രാലയം വഴി സെക്രട്ടറി സ്വീകരിച്ചത്. ഇതല്ലാതെ കരാർ പോയിട്ട് ഒരു നിർദേശം പോലും ഫിഷറീസ് വകുപ്പിൽനിന്ന് ഉത്ഭവിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയും രാഷ്ട്രീയമുതലെടുപ്പ് നടത്തിയാൽ അതിവിടെ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ധാരണാപത്രം റദ്ദാക്കിയത് തെറ്റിദ്ധാരണ ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തെറ്റിദ്ധാരണയുടെ കണികപോലും അവശേഷിക്കരുെതന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് കെ.എസ്.െഎ.ഡി.സിയുടെ ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രം റദ്ദാക്കിയെതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ചെയ്ത എന്തെങ്കിലും തെറ്റായ കാര്യമല്ല റദ്ദാക്കുന്നത്.
ഇ.എം.സി.സിയുമായി കരാർ ഉണ്ടാക്കിയെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തകർക്കുമെന്നതുമടക്കം പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാർത്തസേമ്മളനത്തിൽ പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെ അനുവദിക്കിെല്ലന്നതാണ് സര്‍ക്കാറിെൻറ ഫിഷറീസ് നയം.
കെ.എസ്.െഎ.ഡി.സി ഒപ്പിട്ട ധാരണാപത്രം ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കുന്നതല്ല. സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായ പിന്തുണയും സഹകരണവുമാണ് വാഗ്ദാനം ചെയ്യുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ കാര്യത്തിന് ഈ പിന്തുണ ലഭ്യമാകില്ല.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ പിന്തുണയും സഹകരണവും നല്‍കുന്നുവെന്ന ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമില്ല. ഇടത് സർക്കാറിന് ലഭിക്കുന്ന സ്വീകാര്യത പ്രതിപക്ഷ നിരയില്‍ ഉണ്ടാക്കിയ അസ്വസ്ഥതയാണ് പുറത്തുവരുന്നത്. സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.