Posted On
date_range Updated On
date_range ഒമാനിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ബംഗളൂരു: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട കോന്നി സ്വദേശിയുടെ മൃതദേഹവുമായ് ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ ബംഗളൂരുവിൽനിന്ന് റോഡ് മാർഗം നാട്ടിലേക്ക് പുറപ്പെട്ടു. മസ്കറ്റിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന കോന്നി കരിക്ക് പൊയ്ക്ക മീത്തൽ രാജേന്ദ്രൻ നായരുടെയും രത്നമ്മയുടെയും മകൻ ഭാസ്കരൻ നായർ (57) കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്.
മസ്കത്ത് കെ.എം.സി.സി പ്രവർത്തകൻ ഷമീറിെൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്തത്. ശനിയാഴ്ച വൈകുന്നേരം ഖത്തർ എയർവെയ്സ് കാർഗോ വിമാനത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ മൃതദേഹം കെ.എം.സി.സി പ്രവർത്തകർ ഏറ്റുവാങ്ങി.
തുടർന്ന് ആംബുലൻസിൽ സ്വദേശമായ കോന്നിയിലേക്ക് പുറപ്പെട്ടു. ഡ്രൈവർ ഹനീഫിെൻറ കൂടെ ഫായിസ് കമ്മനഹള്ളി, പാലിയേറ്റീവ് ഡ്രൈവർ റംഷാദ് എന്നിവരും സഹായത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.