റി​സ ഫാ​ത്തി​മ ഉത്തരക്കടലാസുമായി

‘മെസിയെ കുറിച്ച് എഴുതില്ല, ബ്രസീൽ ഫാനാണ്’; വൈറൽ ഉത്തരക്കടലാസ് ചോർന്നതെങ്ങ​നെയെന്ന് അന്വേഷിക്കാൻ ഡി.ഡി.ഇ ഉത്തരവ്

തിരൂർ: പരീക്ഷക്ക് മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിന് ബ്രസീൽ ഫാനായതിനാൽ ഉത്തരമൊഴുതില്ലെന്ന് എഴുതി വൈറലായ ഉത്തരക്കടലാസ് ചോർന്നതെങ്ങനെയെന്ന് അന്വേഷിക്കാൻ ഡി.ഡി.ഇ ഉത്തരവ്. എങ്ങനെയാണ് വാർഷിക പരീക്ഷയുടെ ഉത്തരക്കടലാസ് ചോർന്നതെന്നും ഉത്തരം എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും. സംഭവത്തിൽ സ്കൂളുകളോട് അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലങ്കിൽ സ്കൂളുകള്‍ക്ക് നേരെ നടപടിയുണ്ടാകും.

മലപ്പുറം ജില്ലയിലെ പുറത്തൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പി സ്കൂളിലെ പി.വി. റിസ ഫാത്തിമയുടെ മലയാള പേപ്പറിന്റെ ഉത്തരക്കടലാസാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

കഴിഞ്ഞദിവസം നടന്ന നാലാം ക്ലാസ് മലയാളം വാർഷിക പരീക്ഷ പേപ്പറിൽ നാലാമത്തെ പ്രവർത്തനമായാണ് ലയണൽ മെസ്സിയുടെ ജീവചരിത്രം തയാറാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, ഈ ചോദ്യത്തിന് ഉത്തരം എഴുതേണ്ട ഭാഗത്ത് ‘ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം, മെസ്സിയെ ഇഷ്ടമല്ല.’ എന്നാണ് റിസ ഉത്തരമായി എഴുതിയിരുന്നത്.

എന്നാൽ പരീക്ഷക്കിടെ ഈ ഉത്തരം ക്ലാസ് അധ്യാപകനായ റിഫ ഷെലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വൈറലായത്. മാർക്കിനും ഗ്രേഡിനും വേണ്ടി സ്വന്തം ടീമിനെ തള്ളിപ്പറയുന്നവരെല്ല ബ്രസീലുകാർ എന്നുൾപ്പെടെയുള്ള കമന്റുകളാണ് ആരാധകർ പോസ്റ്റ് ചെയ്തത്.

ആകെ ആറ് പ്രവർത്തനങ്ങളാണ് പരീക്ഷക്ക് എഴുതാനുണ്ടായിരുന്നത്. അതിൽ അഞ്ചെണ്ണത്തിൽ മാത്രമേ ഉത്തരം എഴുതണ്ടേതുള്ളൂ. റിസയുടെ ഉത്തരക്കടലാസ് നോക്കിയ അധ്യാപകൻ പിന്നീട് വിദ്യാർഥിയോട് ഉത്തരം മാറ്റിയെഴുതാൻ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - DDE Orders probe on Messi's viral Answer Sheet Leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.