ശ്രീജിത്തി​െൻറ കസ്​റ്റഡി മരണം: റൂറൽ എസ്​.പിയെ സ്​ഥലം മാറ്റണമെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തി​​​െൻറ കസ്​റ്റഡി മരണത്തിൽ റൂറൽ എസ്.പി എ.വി ജോർജിനെ സ്ഥലം മാറ്റണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പിരിച്ചു വിടണം ചെന്നിത്തല ആവശ്യപ്പെട്ടു.  

റൂറൽ ടൈഗർ ഫോഴ്സ്  രൂപീകരിക്കാൻ ആരാണ് അധികാരം നൽകിയത്. എസ്​.പിക്ക്​ പോലും ഈ പൊലീസിൽ നിയന്ത്രണമില്ല. ശ്രീജിത്തിന്​ സംഘട്ടനത്തിലാണ്​ പരിക്കേറ്റതെന്ന വാദം നിലനിൽക്കില്ല. കേസ് അട്ടിമറിക്കാൻ സി.പി.എമ്മും പൊലീസും ശ്രമിക്കുകയാണ്​. കേസ് സി.ബി.​​െഎക്ക്​ വിടുകയോ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയോ വേണ ശ്രീജിത്തി​​​െൻറ ഭാര്യക്ക് ജോലി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - Custody Death of Sreejith: Should Transfer Rural SP - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.