തൊടുപുഴ: കേരളത്തിൽ കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) ഫണ്ട് വഴി ചെലവഴിച്ചത് 1535. 11 കോടി രൂപ. ഓരോ വർഷവും ശരാശരി 300 കോടി രൂപ സി.എസ്.ആർ ഫണ്ട് ഇനത്തിൽ ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
സി.എസ്ആർ ഫണ്ടിന്റെ പേരിലുള്ള സ്കൂട്ടർ തട്ടിപ്പിന് അടക്കം തുടക്കം കുറിച്ച 2022-23 സാമ്പത്തിക വർഷത്തിൽ വൻ തുകയാണ് ചെലവഴിച്ചിരിക്കുന്നത്: 351.6 കോടി. കോവിഡ്കാലത്താണിതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ അഞ്ച് വർഷത്തിനിടെ 1,27,961.12 കോടിയും സി.എസ്.ആർ ഫണ്ടിൽ നിന്ന് ചെലവഴിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
സി.എസ്.ആർ ഫണ്ടിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് തട്ടിപ്പിന് ഉപയോഗിച്ചു എന്ന വാർത്തകളും പുറത്തുവരുന്നത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ ഭരണത്തിലെത്താൻ ട്വന്റി 20 പാർട്ടി പ്രധാനമായും സി.എസ്.ആർ ഫണ്ടാണ് ഉപയോഗിച്ചതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
വൻകിട കോർപറേറ്റുകളുടെ ലാഭത്തിൽ നിന്ന് ഒരു വിഹിതം പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2008 മുതൽ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് സ്വമേധയാ നടപ്പാക്കൽ തുടങ്ങിയത്. 2014 ഏപ്രിൽ ഒന്ന് മുതൽ സി.എസ്.ആർ ഫണ്ട് ചെലവഴിക്കൽ നിർബന്ധമാക്കുകയായിരുന്നു. സി.എസ്.ആർ ഫണ്ട് നിർബന്ധിതമാക്കിയ ആദ്യ രാജ്യവും ഇന്ത്യയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.