വെള്ളാപ്പള്ളി നടേശൻ
കൊച്ചി: മുസ്ലിം സമുദായത്തിന് ഇടതുസർക്കാറിൽനിന്ന് അവിഹിതമായി ലഭിച്ചത് എന്താണെന്ന് വെള്ളാപ്പള്ളി നടേശനും സർക്കാറും വ്യക്തമാക്കണമെന്ന് മെക്ക. താക്കോൽസ്ഥാനങ്ങളിലെ മുസ്ലിം പ്രാതിനിധ്യം അങ്ങേയറ്റം നിരാശജനകമായി തുടരുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ യുക്തിഹീനമായ പ്രസ്താവനയെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി പറഞ്ഞു.
36ാം സ്ഥാപകദിന സമ്മേളനവും വാർഷിക കൗൺസിലും ആഗസ്റ്റ് 20ന് തിരുവനന്തപുരത്ത് നടത്താൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് പ്രഫ. ഡോ. പി. നസീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. അഖ്നിസ് റിപ്പോർട്ടിങ് നടത്തി. എൻ.കെ. അലി പ്രമേയങ്ങൾ വിശദീകരിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ഇ. അബ്ദുൽ റഷീദ് യോഗം ഉദ്ഘാടനം ചെയ്തു.
എം.എ. ലത്തീഫ്, ടി.എസ്. അസീസ്, എ.എസ്.എ. റസാഖ്, എ. മഹ്മൂദ്, അബ്ദുൽ സലാം ക്ലാപ്പന, ഡോ. നിസാറുദ്ദീൻ, വി.കെ. അലി, ജുനൈദ് കടയ്ക്കൽ, എം. ആരിഫ് ഖാൻ, മൻസൂർ നെല്ലിക്കൽ, അബ്ദുറബ്ബ് മാസ്റ്റർ, ദിൽഷാദ് മാസ്റ്റർ, ക്യാപ്റ്റൻ അബ്ദുല്ലക്കോയ, തേവലക്കര ജെ.എം. നാസറുദ്ദീൻ, കെ. റഫീഖ്, റിയാസ് മോൻ, സി.എം.എ. ഗഫൂർ, ഡോ. ഉവൈസ്, മുഹമ്മദ് സഈദ്, പി. അബ്ദുല്ല, ഗഫൂർ, മുഹമ്മദ്, അബ്ദുൽ റഷീദ് പന്തളം, അബ്ദുൽ മാലിക്, എൻ.എ. മുഹമ്മദ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.