പരീക്ഷക്കുപോയ വിദ്യാർഥിനിയെ ആക്രമിച്ച് പണവും ഫോണുമടക്കം ബാഗ് കവർന്നു

കോട്ടയം: പട്ടാപ്പകൽ പൊലീസ് ക്ലബ് റോഡിൽ വിദ്യാർഥിനി പിടിച്ചുപറിക്കിരയായി. പണവും മൊബൈൽ ഫോണും ​െറ​േക്കാഡ് ബുക്കും നഷ്​ടപ്പെട്ട വിദ്യാർഥിനി ഭയന്നുവിറച്ച് പരീക്ഷക്കുപോകാനാതെ വീട്ടിലേക്കുമടങ്ങി. എം.ജി സർവകലാശാല സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ രണ്ടാം വർഷ ബി.ഫാം വിദ്യാർഥിനി ഓച്ചിറ അമർഹൗസിൽ അസ്ര മർജാനാണ് തിങ്കളാഴ്ച ദുരനുഭവം ഉണ്ടായത്.

കായംകുളത്തുംനിന്ന്​ കൊല്ലം-എറണാകുളം പാസഞ്ചറിന് രാവിലെ 7.30ഒാടെ കോട്ടയം റെയിൽവേ സ്​റ്റേഷനിൽ എത്തിയ വിദ്യാർഥിനി പൊലീസ് ക്ലബ് റോഡിലൂടെ തനിയെ നടന്നുവരുമ്പോഴാണ് പിന്നിലൂടെയെത്തിയ രണ്ടുപേർ ബാഗ് തട്ടിയെടുത്തത്. ചെറുക്കാൻ ശ്രമിച്ചെങ്കിലും രണ്ടു യുവാക്കളും ചേർന്ന് ബലമായി കൈയിൽനിന്ന്​ പിടിച്ചു പറിച്ചോടുകയായിരുന്നു. 4250 രൂപയും മൊബൈൽ ഫോണും കോളജിലെ ​െറ​േക്കാഡ്​ ബുക്കും കവർച്ച ചെയ്യപ്പെട്ട ബാഗിലുണ്ടായിരുന്നു.

ഇരുവശത്തും പുല്ലുവളർന്ന് നിൽക്കുന്ന വഴിയിലൂടെ ഈസമയം അധികം യാത്രക്കാരുണ്ടായിരുന്നില്ല. രാവിലെ 10ന് പരീക്ഷ കേന്ദ്രത്തിലെത്തേണ്ട വിദ്യാർഥിനി ഭയന്നുവിറച്ച് ആരും സഹായത്തിനില്ലാതെ കൈയിൽ അവശേഷിച്ചിരുന്ന 50 രൂപയുമായി തിരികെ വീട്ടിലേക്ക് വണ്ടികയറി. സംഭവമറിഞ്ഞ് ആശ്വസിപ്പിച്ച രക്ഷിതാക്കൾ ധൈര്യംപകർന്ന് തിരികെ കോട്ടയത്തെ പരീക്ഷകേന്ദ്രത്തിലെത്തിച്ചു. അധികൃതരോട് വിവരം ധരിപ്പിച്ചതി​​​െൻറ അടിസ്ഥാനത്തിൽ പ്രാക്ടിക്കൽ പരീക്ഷക്ക് പ്രത്യേകം സമയം അനുവദിച്ചു. രാവിലെ 10ന് നിശ്ചയിച്ച പരീക്ഷയായിരുന്നു ഇത്. പരീക്ഷക്കുശേഷം രക്ഷിതാക്കളുമായി ജില്ല ​െപാലീസ് മേധാവി എൻ. രാമചന്ദ്രന്​ പരാതി നൽകി. കോട്ടയം ഈസ്​റ്റ് പൊലീസി​​​െൻറ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.