പി.എസ്​.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച്​ അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി​യി​ലെ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച്​ ക്രൈം​ബ്രാ​ഞ്ച്​ ​അ​ന്വേ​ഷ​ണ​ത്തി​ന്​ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക്രൈം​ബ്രാ​ഞ്ച്​ ഐ.​ജി അ​ജി​താ ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. ഇ​തി​ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ പ്ര​ത്യേ​ക ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കും. പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്​ സം​ബ​ന്ധി​ച്ച്​ പി.​എ​സ്.​സി​യി​ലെ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. പി.​എ​സ്.​സി​യി​ലെ പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച്​ ഞെ​ട്ടി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​രു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ഴു​ത്തു​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക്​ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്ന​വ​ർ അ​റി​യ​രു​ത്. പ​ല ഇ​ന്‍റ​ർ​വ്യൂ​ക​ളും ന​ട​ന്ന​ത്​ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ അ​റി​ഞ്ഞി​ട്ടാ​ണെ​ന്നും മാ​ർ​ക്ക്​ കൂ​ടി​യ​വ​രെ മ​റി​ക​ട​ക്കാ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ല​ട​ക്കം മാ​ർ​ക്ക്​ കൂ​ട്ടി​ന​ൽ​കി​യെ​ന്ന​തു​ൾ​പ്പെ​ടെ ആ​രോ​പ​ണ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ട്. ഇ​തു​ൾ​പ്പെ​ടെ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും പ​രി​ശോ​ധി​ക്കും.

അ​ന്വേ​ഷ​ണ സം​ഘം സം​ബ​ന്ധി​ച്ച്​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ തീ​രു​മാ​ന​മെ​ടു​ക്കും. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ചെ​റു​പ്പ​ക്കാ​രു​ടെ പ്ര​തീ​ക്ഷ​യും സ്വ​പ്ന​വു​മാ​ണ്​ പി.​എ​സ്.​സി. ചോ​ദ്യ​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, മാ​ർ​ക്കി​ടു​ന്ന​തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. കെ.​എ.​എ​സ്​ പ​രീ​ക്ഷ​യെ​കു​റി​ച്ചും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. വ​സ്തു​നി​ഷ്ഠ അ​ന്വേ​ഷ​ണം ന​ട​ക്കാ​തെ നി​ഗ​മ​ന​ത്തി​ലെ​ത്താ​നാ​വി​ല്ല. ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ന​ശി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യി​ല്ല. പ​ക്ഷേ, പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കും-​മു​ഖ്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Crime Branch investigates PSC exam irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.