വി​ഴി​ഞ്ഞം തു​റ​മു​ഖ കാ​ര്യ​ത്തി​ൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിക്ക്​ എന്താണ് താൽപര്യമെന്ന്​ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ കാ​ര്യ​ത്തി​ൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​ക്ക്​ എ​ന്താ​ണ്​ ഇ​ത്ര താ​ൽ​പ​ര്യ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. വി​ഴി​ഞ്ഞം തു​റ​മു​ഖ എം.​ഡി​യെ മാ​ത്ര​മ​ല്ല, പ​ല​രെ​യും പ​ല സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മാ​റ്റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, വി​ഴി​ഞ്ഞം എം.​ഡി​യെ മാ​റ്റി​യ​തി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ലും അ​ല്ലാ​തെ​യും ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി പ​ല ആ​ക്ഷേ​പ​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്ന​ത്​ കേ​ട്ടു. ത​ന്നെ​ക്കൊ​ണ്ട്​ കൂ​ടു​ത​ലൊ​ന്നും പ​റ​യി​പ്പി​ക്ക​രു​ത്-​സ​തീ​ശ​ൻ പ​റ​ഞ്ഞു.

വി​ഴി​ഞ്ഞം തു​റ​മു​ഖ എം.​ഡി​യാ​യി​രു​ന്ന ദി​വ്യ എ​സ്. അ​യ്യ​ർ അ​ദാ​നി ക​മ്പ​നി​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നെ​ന്നും അ​തി​നാ​ൽ അ​വ​രെ മാ​റ്റാ​ൻ ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പി​ണ​റാ​യി സ​ർ​ക്കാ​ർ അ​തി​ന്​ ത​യാ​റാ​യി​ല്ലെ​ന്നും സ​തീ​ശ​ൻ അ​ധി​കാ​ര​മേ​റ്റ​തോ​ടെ ദി​വ്യ​യെ മാ​റ്റി​യെ​ന്നു​മാ​ണ് ആ​ക്ഷേ​പം. ഇ​തു​സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ട് ക്ഷു​ഭി​ത​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖ ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് ദി​വ്യ എ​സ്. അ​യ്യ​രെ മാ​ത്ര​മ​ല്ല മാ​റ്റി​യ​തെ​ന്നും അ​വ​രെ മാ​ത്രം മാ​റ്റി​യാ​ൽ എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. അ​വ​ർ അ​ദാ​നി​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യോ എ​ന്ന് ത​നി​ക്ക​റി​യി​ല്ല. സ​ർ​ക്കാ​ർ എ​ച്ച്.​ഒ.​ഡി​മാ​ർ ആ​ർ​ക്കൊ​ക്കെ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് താ​ൻ അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

മറുപടിയുമായി രാഗേഷ്

ക​ണ്ണൂ​ർ: സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​ക്ക്‌ വി​ഴി​ഞ്ഞ​ത്ത്‌ എ​ന്താ​ണ് കാ​ര്യ​മെ​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്റെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കെ.​കെ. രാ​ഗേ​ഷ്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ ഓ​ഹ​രി വി​ൽ​പ​ന കാ​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​ക്ക്‌ മാ​ത്ര​മ​ല്ല, ഓ​രോ മ​ല​യാ​ളി​ക്കും താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്‌​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ന്റെ പൊ​തു​മു​ത​ൽ കൈ​മോ​ശം വ​രാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യു​ടെ താ​ൽ​പ​ര്യം ത​നി​ക്കു​ണ്ടെ​ന്നും അ​ക്കാ​ര്യം ചോ​ദി​ക്കു​മ്പോ​ൾ അ​സ​ഹി​ഷ്ണു​ത എ​ന്തി​നെ​ന്നും വി​ഴി​ഞ്ഞ​ത്തോ​ടു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ അ​മി​ത താ​ൽ​പ​ര്യം എ​ന്തി​നെ​ന്നും രാ​ഗേ​ഷ് ചോ​ദി​ച്ചു.

Tags:    
News Summary - CM asks CPM Kannur district secretary what his interest is in the Vizhinjam issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.