സി.പി.എം സംസ്ഥാന നേതൃയോഗം ഇന്നുമുതല്‍

തിരുവനന്തപുരം: ബി.ജെ.പിയെ  നിര്‍വചിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിലെ തര്‍ക്കം പരിഹരിച്ച കേന്ദ്രകമ്മിറ്റിക്ക് ശേഷമുള്ള സി.പി.എം സംസ്ഥാന നേതൃയോഗം വെള്ളിയാഴ്ച മുതല്‍. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ശനിയും ഞായറും സംസ്ഥാനസമിതിയും ചേരും. സ്വാശ്രയവിഷയത്തിലെ പ്രതിപക്ഷപ്രക്ഷോഭങ്ങളും സര്‍ക്കാര്‍നിലപാടും യോഗത്തിന്‍െറ പരിഗണനക്കത്തെും. മൂന്ന് മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കുന്ന കമീഷനുകളുടെ പുരോഗതിയും വിലയിരുത്തപ്പെട്ടേക്കും.

ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയല്ളെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറയും മറിച്ചുള്ള ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും നിലപാടുകളിന്മേലാണ് കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ വ്യക്തത വന്നത്. മോദിസര്‍ക്കാര്‍ ഫാഷിസ്റ്റ്ഭരണമാണ് നടത്തുന്നതെന്ന് ശാസ്ത്രീയാര്‍ഥത്തില്‍ പറയാനാവില്ളെന്നാണ് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയത്. ഇതാകട്ടെ കാരാട്ടിന്‍െറ നിലപാടിനെ സാധൂകരിക്കുന്നതാണ്. അതേസമയം, ബി.ജെ.പി സാധാരണ ബൂര്‍ഷ്വാപാര്‍ട്ടിയല്ളെന്നും ഫാഷിസ്റ്റ് രീതിയിലുള്ള ആര്‍.എസ്.എസാണ് അതിനെ നയിക്കുന്നതെന്നും യോഗം വിലയിരുത്തി.

ഫാഷിസ്റ്റ് രീതിയുള്ള ഹിന്ദുരാഷ്ട്രനിര്‍മാണമാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നതെന്നതിനാല്‍ അതിലേക്ക് നയിക്കുന്ന ബി.ജെ.പിയെ ചെറുക്കണമെന്നും കമ്മിറ്റി വ്യക്തമാക്കി. ബി.ജെ.പിയെ ചെറുക്കാന്‍ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന നിലപാടിലാണ് യോഗം എത്തിയത്.  ഇത് യെച്ചൂരിയുടെ നിലപാടിനൊപ്പം നില്‍ക്കുന്നതുമാണ്. ഇത് സംസ്ഥാനനേതൃയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. കൊല്‍ക്കത്ത പ്ളീനം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ തീരുമാനവും വിശദീകരിക്കും.

 

News Summary - cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.