തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സി.പി.എം പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സി.പി.എം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് മരുതറോഡിലാണ് സംഭവം. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്.

മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സി.പി.എം കെട്ടിയ ഓഫീസിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേ​ഹം.

ഞയാറാഴ്ച രാവിലെ ചായ കുടിച്ചതിന് ശേഷം ശിവൻ വീട്ടില്‍ നിന്ന് പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. മരണകാരണത്തിൽ വ്യക്തതയില്ല. മലമ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെട്ടിയ താൽക്കാലിക ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്. 

Tags:    
News Summary - CPM worker found dead in Election Committee office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.