തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ അന്വേഷിച്ച് സി.പി.എം നേ താക്കൾ വീടുകളിലേക്ക്. സംസ്ഥാനസമിതിയുടെ തീരുമാനപ്രകാരം തിങ്കളാഴ്ച മുതൽ ആഗസ്റ്റ് 28 വരെയാണ് ഗൃഹസന്ദർശനം. മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും അടക്കം ഗൃഹസന്ദർശനം നടത്തും.
ജനങ്ങളുടെ വിമർശനവും പരാതിയും നിർേദശവും കേട്ട് പാർട്ടി, സർക്കാർ നിലപാട് വിശദീകരിക്കുക കൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് ഗൃഹസന്ദർശനത്തിന് തുടക്കമിട്ടു. വഞ്ചിയൂരിൽ സി.പി.എം അനുഭാവി രാധാകൃഷ്ണെൻറ വീട്ടിലാണ് പ്രാദേശിക സി.പി.എം നേതാക്കൾക്കൊപ്പം എത്തിയത്.
‘തെരഞ്ഞെടുപ്പിനുശേഷം ആളുകളെ കണ്ട് ഞങ്ങളെപ്പറ്റി വല്ല പരാതിയും ഉേണ്ടാ, സർക്കാറിെൻറ പ്രവർത്തനത്തിൽ എന്തെങ്കിലും അപാകത ഉണ്ടോയെന്ന് അറിയാനാണ് സന്ദർശന’മെന്ന് കോടിയേരി വീട്ടുകാരോട് പറഞ്ഞു. ശബരിമലവിഷയത്തിൽ ഭക്തരുടെ മനസ്സിൽ വിഷമം ഉണ്ടായെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.