അരൂക്കുറ്റി: തദ്ദേശ തെരഞ്ഞെടുപ്പോടെ രൂക്ഷമായ അരൂക്കുറ്റിയിലെ സി.പി.എം വിഭാഗീയതക്ക് അറുതിയാകുന്നില്ല. പട്ടികജാതി സംവരണ വാർഡിലെ സ്ഥാനാർഥിയും നദ്വത്ത് നഗർ ബ്രാഞ്ച് സെക്രട്ടറിയുമായ എം.കെ. ഉത്തമൻ അരൂക്കുറ്റി എൽ.സി സെക്രട്ടറിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്.
എൽ.സി അംഗമായ മുൻ പഞ്ചായത്ത് പ്രസിഡൻറും വാർഡിലെ രണ്ട് പാർട്ടി അംഗങ്ങളും തന്നെ പരാജയപ്പെടുത്താൻ നടത്തിയ വിഭാഗീയ പ്രവർത്തനങ്ങൾക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒത്താശ നൽകിയെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. പാർട്ടി നേതൃത്വത്തിെൻറ കെടുകാര്യസ്ഥതയും വിഭാഗീയ പ്രവർത്തനങ്ങളുമാണ് തെൻറ തോൽവിക്ക് കാരണമെന്നും പരാതിയിൽ പറയുന്നുണ്ട്.
നേതൃത്വത്തിലുള്ളവരുടെ ഇഷ്ടക്കാരൻ സ്ഥാനാർഥിയായി വരാത്തതിനാൽ സി.പി.ഐയുമായി വാർഡ് വെച്ചുമാറാൻവരെ നേതൃത്വം ശ്രമം നടത്തിയതായും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. പൗരത്വ ബില്ലിനെ അനുകൂലിച്ചയാളാണെന്ന് മുസ്ലിം വീടുകളിൽ പ്രചാരണം നടത്തിയും റിബൽ സ്ഥാനാർഥിയെ വെച്ചുമാണ് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയത്. വാർഡിലെ പ്രവർത്തനങ്ങൾക്ക് എൽ.സി അംഗത്തെ വാർഡ് സെക്രട്ടറിയാക്കാൻ തയാറായിെല്ലന്ന് മാത്രമല്ല സഹായിക്കാൻ വന്ന എൽ.സി അംഗത്തെ തടഞ്ഞതായും ആരോപിക്കുന്നുണ്ട്. റിബൽ സ്ഥാനാർഥിക്കായി പരസ്യമായി രംഗത്തിറങ്ങിയ പാർട്ടി മെംബറും ഉണ്ട്.
വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ എതിർപ്പാണ് വാർഡിൽ ഉയരുന്നത്. വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ സംസ്ഥാന നേതൃത്വത്തിൽനിന്ന് നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ പാർട്ടിയിൽ പൊട്ടിത്തെറിക്കുതന്നെ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.