ശാന്തിഗിരി ആശ്രമത്തിൽ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദി മഹോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിശ്വശാന്തി സന്ദേശയജ്ഞം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
പോത്തൻകോട്: ലോകം സംഘര്‍ഷഭരിതമാണെന്നും വേദനിക്കുന്നവരെയും കഷ്ടതയനുഭവിക്കുന്നവരെയും ചേര്‍ത്തുനിര്‍ത്തുന്നതാണ് ആത്മീയതയെന്നും ശാന്തിഗിരി ആശ്രമം മുന്നോട്ടുവെക്കുന്നത് സന്തോഷപൂർണമായ ലോകമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. മനുഷ്യനെ ആത്മീയബോധവും പ്രത്യാശയുമുള്ളവരാക്കാൻ ഗുരുവിന്റെ ആശയങ്ങള്‍ക്ക് സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തില്‍ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദി മഹാമഹോത്സവ ഭാഗമായി സംഘടിപ്പിക്കുന്ന വിശ്വശാന്തി സന്ദേശ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിനെ അറിയുന്നത് ഒ.വി. വിജയന്റെ ഗുരുസാഗരത്തിലൂടെയാണ്. അന്നദാനത്തിലൂടെയും ആതുരസേവനത്തിലൂടെയും ആത്മബോധനത്തിലൂടെയും സ്നേഹത്തിന്റെ സന്ദേശം ഗുരു പകര്‍ന്നു-മുഖ്യമന്ത്രി പറഞ്ഞു.
അഡ്വ. ജി.ആര്‍. അനില്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി, അഡ്വ. എ.എ. റഹീം എം.പി, വി. മുരളീധരന്‍ എം.എല്‍എ, സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് പാലോട് രവി, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സ്വാഗതവും ശാന്തിഗിരി മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.