ന്യൂഡൽഹി: തമിഴ്നാട്ടിൽ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിനായുള്ള കരട് രേഖകള്‍ ചര്‍ച്ച ചെയ്യാൻ രണ്ടു ദിവസത്തെ സി.പി.എം പോളിറ്റ് ബ്യൂറോ (പി.ബി) യോഗത്തിന് ശനിയാഴ്ച ഡൽഹിയിൽ തുടക്കമായി. പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഡൽഹിയിലെത്തിയിട്ടുണ്ട്. ഏപ്രില്‍ രണ്ടു മുതല്‍ ആറുവരെ തമിഴ്നാട് മധുരയിലാണ് പാർട്ടി കോണ്‍ഗ്രസ് നടക്കുക.
കേരളത്തിലെ പാർട്ടി സമ്മേളനങ്ങൾ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയ റിപ്പോർട്ട് എം.വി. ഗോവിന്ദൻ മാസ്റ്റർ യോഗത്തിൽ അവതരിപ്പിക്കും. അജണ്ടയിൽ ഇല്ലെങ്കിലും കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്, മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളും നടക്കും. പ്രകാശ് കാരാട്ട് പാർട്ടി കോഓഡിനേറ്റർ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ പൂർണ പോളിറ്റ് ബ്യൂറോ യോഗമാണ് ഡൽഹിൽ നടക്കുന്നത്. കേരളത്തിൽനിന്നും പോളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.